Meenavenalil raajakokile
Alayoo nee alayoo
Oru maampoo thirayoo
Vasanthakaalajaalakam manassiliniyum thurakkoo
Veenudanjoree gaanapanchamam
Mozhi kaanaathiniyum
Vazhithedum vaniyil
Virinju janmanombaram arikilinimakkuyile
Sooryasangeetham mookamaakkum nin
Vaarilam chundil eenamaakaam njaan
Poovinte poovin makarandame ee
Novinte novin mizhineeru veno ?
Ee pazhaya man vipanchithan
Ayanja thanthiyilenthinuanupama swarajathikal ?
Karnnikaarangal swarnnavarnnangal
Choodininnaalum thedumo thumbi ?
Hemantharaavin maakandamaayen
Jeevante jeevan thedunnu ninne
Vannithiloru thanuvani malarile madhukanam
Nukaranam ilam kiliye…
♫….♫….♫…..♫
മീനവേനലിൽ രാജകോകിലേ
അലയൂ നീ അലയൂ
ഒരു മാമ്പൂ തിരയൂ
വസന്തകാലജാലകം മനസ്സിലിനിയും തുറക്കൂ
വീണുടഞ്ഞൊരീ ഗാനപഞ്ചമം
മൊഴി കാണാതിനിയും
വഴിതേടും വനിയിൽ
വിരിഞ്ഞു ജന്മനൊമ്പരം അരികിലിനിമക്കുയിലേ
♫….♫….♫…..♫
സൂര്യസംഗീതം മൂകമാക്കും നിൻ
വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
പൂവിന്റെ പൂവിൻ മകരന്ദമേ ഈ
നോവിന്റെ നോവിൻ മിഴിനീരു വേണോ ?
ഈ പഴയ മൺ വിപഞ്ചിതൻ
അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികൾ ?
മീനവേനലിൽ രാജകോകിലേ
അലയൂ നീ അലയൂ
ഒരു മാമ്പൂ തിരയൂ
വസന്തകാലജാലകം മനസ്സിലിനിയും തുറക്കൂ
♫….♫….♫…..♫
കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
ചൂടിനിന്നാലും തേടുമോ തുമ്പി ?
ഹേമന്തരാവിൻ മാകന്ദമായെൻ
ജീവന്റെ ജീവൻ തേടുന്നു നിന്നെ
വന്നിതിലൊരു തണുവണി മലരിലെ മധുകണം
നുകരണം ഇളം കിളിയേ…
വീണുടഞ്ഞൊരീ ഗാനപഞ്ചമം
മൊഴി കാണാതിനിയും
വഴിതേടും വനിയിൽ
വിരിഞ്ഞു ജന്മനൊമ്പരം അരികിലിനിമക്കുയിലേ
മീനവേനലിൽ രാജകോകിലേ