moodalmanjil mungikkayariya paarvanendu raathri
naadiyil naagaphanangal vidarthum kaamanarthana raathri
shilppakanyakapolorungiya neeyorapsaraputhri
narthanashaalayil lahari koluthum laasyamadaalasa gaathri
(moodalmanjil)
chithramayookhatharangasarassile malsyakanyaka njaan
harshavilola vilaasasadassile swargga maalavika (chithra)
ninte youvana pallava lathakalil innu njaan pookkum
ninte unmaadamanmadha sirakalil nakshathramottaakum (ninte)
(moodalmanjil)
swarnna noolvala kondu ninne veeshippidikkum njaan
ullinnullile amrithaparaagam pankuvaykkum njaan (swarnna)
ente maarile romaanchathil ninne urakkum njaan
ente mooka vikaarakanangal ninnil niraykkum njaan (ente)
(moodalmanjil)
(സ്ത്രീ) മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി
നാഡിയില്‍ നാഗഫണങ്ങള്‍ വിടര്‍ത്തും കാമനര്‍ത്തന രാത്രി
(പു) ശില്പ്പകന്യകപോലൊരുങ്ങിയ നീയൊരപ്സര പുത്രി
നര്‍ത്തനശാലയില്‍ ലഹരി കൊളുത്തും ലാസ്യമദാലസഗാത്രി
മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി
(സ്ത്രീ) പാര്‍വ്വണേന്ദുരാത്രി
(പു) നാഡിയില്‍ നാഗഫണങ്ങള്‍ വിടര്‍ത്തും കാമനര്‍ത്തന രാത്രി
(സ്ത്രീ) കാമനര്‍ത്തന രാത്രി
(പു) ശില്പ്പകന്യകപോലൊരുങ്ങിയ നീയൊരപ്സര പുത്രി
(സ്ത്രീ) ലാല ലാലല ലാ ലാ
(പു) നര്‍ത്തനശാലയില്‍ ലഹരി കൊളുത്തും ലാസ്യമദാലസഗാത്രി
(സ്ത്രീ) ലാലല ലാലല ലാ ലാ
റ്റീച്ച് മീ ഹൗ റ്റു കിസ്സ് ആന്റ് മേക്ക് ലവ്
(സ്ത്രീ) ചിത്രമയൂഖതരംഗസരസ്സിലെ മത്സ്യകന്യക ഞാന്‍
ഹര്ഷവിലോല വിലാസ സദസ്സിലെ സ്വര്‍ഗ്ഗ മാളവിക
(ചിത്രമയൂഖതരംഗസരസ്സിലെ)
(പു) നിന്റെ യൗവ്വന പല്ലവ ലതകളില്‍ ഇന്നു ഞാന്‍ പൂക്കും
നിന്റെ ഉന്മാദമന്മഥ സിരകളില്‍ നക്ഷത്ര മൊട്ടാക്കും
(നിന്റെ യൗവ്വന)
(പു) മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി
(സ്ത്രീ) പാര്‍വ്വണേന്ദുരാത്രി
(സ്ത്രീ) സ്വര്ണ്ണനൂല്വള കൊണ്ടു നിന്നെ വീശിപ്പിടിക്കും ഞാന്‍
ഉള്ളിനുള്ളിലെ അമൃതപരാഗം പങ്കുവെയ്ക്കും ഞാന്‍
(സ്വര്ണ്ണനൂല്വള)
(പു) എന്റെ മാറിലെ രോമാഞ്ചത്തില്‍ നിന്നെ ഉറക്കും ഞാന്‍
എന്റെ മൂകവികാരകണങ്ങള് നിന്നില്‍ നിറയ്ക്കും ഞാന്‍
(എന്റെ മാറിലെ)
(സ്ത്രീ) മൂടല്‍മഞ്ഞില്‍ മുങ്ങിക്കയറിയ പാര്‍വ്വണേന്ദുരാത്രി
നാഡിയില്‍ നാഗഫണങ്ങള്‍ വിടര്‍ത്തും കാമനര്‍ത്തന രാത്രി
(പു) ശില്പ്പകന്യക പോലൊരുങ്ങിയ നീയൊരപ്സര പുത്രി
നര്‍ത്തനശാലയില്‍ ലഹരി കൊളുത്തും ലാസ്യമദാലസഗാത്രി
(ഡു) ലാലല ലാലല ലാ ലാ (3)