Keli nilaavoru paalaazhi
njaanathilozhukum vanamurali
Indu karanguli thazhukumbol
thengiyunarnnoru vanamurali
[Keli]
Mrunalamanoru marmaramilaki
ozhukum rajani nadiyalayil
Nadana vilaasa suvasitha ravil
vidarum panineer poovukalil
Ponnalankaaram swayamaniyu
kavithe iniyen padamanayu
കേളിനിലാവൊരു പാലാഴി
ഞാനതിലൊഴുകും വനമുരളി
ഇന്ദുകരാംഗുലി തഴുകുമ്പോള്‍
തേങ്ങിയുണര്‍ന്നൊരു വനമുരളി
(കേളിനിലാവൊരു)
മൃണാളമാമൊരു മര്‍മ്മരമിളകി
ഒഴുകും രജനീനദിയലയില്
നടനവിലാസ സുവാസിതരാവില്‍
വിടരും പനിനീര്‍പ്പൂവുകളില്‍
പൊന്നലങ്കാരം സ്വയമണിയൂ
കവിതേ ഇനിയെന്‍ പദമണയൂ
(കേളിനിലാവൊരു..)
നിതാന്ത ബന്ധുര ചന്ദന മുകിലേ
വരളും മൊഴിയില്‍ കുളിര്പകരൂ..
മതിമറന്നുയരുന്ന ദാഹവുമായെന്‍
കരളും കനവും കാത്തുനില്പൂ
നീയകലേ ഞാന്‍ ഇങ്ങിവിടെ..
തൊഴുകൈ മലരായ് മനമിവിടെ..
(കേളിനിലാവൊരു)