Yamuna nadiyude

Lyricsഗാനവരികൾ

Not Available

യമുനാ നദിയുടെ തീരങ്ങളിൽ

ഏകാന്തതയുടെ തീരങ്ങളിൽ

യദുകുലബാലകൻ … മുരളിയുമൂതി

ഈ നിലാവിൽ അണയുമോ

യമുനാ നദിയുടെ തീരങ്ങളിൽ

കൈവള കിലുങ്ങി അരമണി നാദം കേട്ടു

കാൽചിലമ്പിൻ നടനമോടെ (2)

ഇന്നെൻ മനസ്സിൻ വൃന്ദാവനത്തിൽ

ആനന്ദ നൃത്തമാടാൻ നീ വരു വരു വരൂ

യമുനാ നദിയുടെ തീരങ്ങളിൽ

പൂങ്കുയിൽ പാടും കനവിൻറെ ഗീതം കേട്ടു

ഞാനറിയാതെ പുളകമണിഞ്ഞു (2)

അന്നെൻ കരളിൽ പുലരീദലമായി

സാനന്ദ സൗഗന്ധം നീ തരു തരു തരൂ

യമുനാ നദിയുടെ തീരങ്ങളിൽ

ഏകാന്തതയുടെ തീരങ്ങളിൽ

യദുകുലബാലകൻ … മുരളിയുമൂതി

ഈ നിലാവിൽ അണയുമോ

യമുനാ നദിയുടെ തീരങ്ങളിൽ …

Watch Videoവീഡിയോ കാണുക

Video Thumbnail

More from Chakkarakkudamചക്കരക്കുടം സിനിമയിലെ മറ്റ് ഗാനങ്ങൾ