വിരൽ തൊടാതെ വെയിൽ മറഞ്ഞോ
ഇരുൾ കിനാവിൽ കവിൾത്തടം നനഞ്ഞോ
വിരൽ തൊടാതെ വെയിൽ മറഞ്ഞോ
ഇരുൾ കിനാവിൽ കവിൾത്തടം നനഞ്ഞോ
വിരൽ….
ഏതോ തുലാ വെണ്ണിലാവിൽ
നാമാദ്യമൊന്നായി മാറി
ഇന്നീയതേ വെണ്ണിലാവിൽ
രണ്ടായിമാറാനൊരുങ്ങി
വാനിൽ മിന്നും താരങ്ങൾ നാളെ മണ്ണിൽ വീണാലും
പൊലിഞ്ഞ മോഹം തിരഞ്ഞു വീണ്ടും
വരുന്ന ജന്മം ചേരും നാം
വിരൽ തൊടാതെ വെയിൽ മറഞ്ഞോ
ഇരുൾ കിനാവിൽ കവിൾത്തടം നനഞ്ഞോ
വിരൽ….
ഓളങ്ങൾ തേടുന്ന നേരം
കാണാതെ പോകുന്നു തീരം
താലോലമോതുന്നൊരീണം
താനേ വിതുമ്പുന്നു മൂകം
തെല്ലും തെന്നൽ തൂവാതെ നീറും വേനൽ നീളുമ്പോൾ
വിരിഞ്ഞുതീരാ കുരുന്നു പൂവിൻ
മരന്ദമേ നീ മായുന്നോ
വിരൽ തൊടാതെ വെയിൽ മറഞ്ഞോ
ഇരുൾ കിനാവിൽ കവിൾത്തടം നനഞ്ഞോ
വിരൽ….