Vennilaa Kadappurathu

Lyricsഗാനവരികൾ

Nenjathu Nerundu Snehathin Uravundu aliyunna Karalundu Kadalammakku

Meenundu Muthundu Bhoonaara Pottundu Chundathu Pattundu Kadalammakku

Vennila Kadapurathu Venmanal Chiripurathu Velliyodam Keri Varum Pennu

Ponnumaay Vannirangum Maarano Nin Kazhuthil..Kannerinju Chaarthumello Minnu

Chingavum Vanne Ho hoyy Kanniyum Vanne Ho Hoyy

Pinnale Njanglum Koodaam Onnaayi Ponvala Veeshaam

Annanada Thoniyeri Muthunipoyy..Punnara Thoniyeri Po..Ho Hoy..Ho..Hoyy..

Vennila Kadapurathu Venmanal Chiripurathu..Velliyodam Keri Varum Pennu..

Ponnumaay Vannirangum Maarano Nin Kazhuthil..Kannerinju Chaarthumello Minnu

Valakaipaadum Pennalundo Kili Chinthaadum Kannalundo

Valakaipaadum Pennalundo..Kili Chinthaadum Kannalundo

Kaniponaakum Poomeenundeyy Ninakkennalum Kanaanundeyy

Kaadellaam Poovirikkum Kattellaam Paaynivarthum..

Kanakanilaavin Koottilurangaan Vaayo

Meyyellaam Kuliraniyumbol..Thaiyyellaam Thaliraniyumbol…

Kaimulla Kudiyude Thananil Vaayo

Aaraarum Muthum Choodi..Hey hey..Eemaarin Choodum Thedi..Hahaa..

Theeraathoru Lahariyumaayi..Thoraathoru Madhuravumaayi..

Nee Ennil Puthumazha Peyyaan Vaayo..Neeraadi Thorthi Urangaan Vaayo..Vaayo..

Ezheezheyaam Theerathu..Meenodum Nerathu..Aaraarum Kaalathu Neeyaadum..Ororo Kaalathu Poomaanam Pookkumbo..Theanente Maadathu Thenodunnu..

Pazhikettaalum…Pazhikettaalum Pollunnundeyy..Pizha Cheythaalum Pottunnundeyy..Kadalammakkum Kaneerundeyy..Kalikondaalum KanivunnundeyyyPazhikettaalum…Pazhikettaalum Pollunnundeyy..Pizha Cheythaalum Pottunnundeyy..Kadalammakkum Kaneerundeyy..Kalikondaalum Kanivunnundeyyy…Naadellaam Kaathirikkum..Naathoone Neram Poy..Karimizhiyaale Paadiyurakkaan Vaayo..Thirayellaam Kadha Parayumbol..Parayellaam Niranirayumbo…Payyaram Cholli Mayakkaan Vaayo..

Kanaathoru Kanivum Thedi..Doorathoru Thanalum Thedi..

Eee Naadinu Deepamvumaay..Eeran Mizhiyoravumaayi..

Vannello Nammude Munnil Kadalamma..Vazhineele Ponnu Vithakkaan Vaayo Vaayo..

Ezheezhaam Kadalum…Palazhi Kadavum..Ododi Thirayum..Needuzhi Vaazhum..

Maanathe Arayan..Vaalunna Kudilum..Maanikya Thirayum..Needuzhi Vaazhum..

Vennila Kadapurathu…Venmanal Chiripurathu..Velliyodam Keri Varum Pennu..

Ponnumaay Vannirangum Maarano Nin Kazhuthil..Kannerinju Chaarthumello Minnu..

Chingavum Vanne…Ho hoyy..Kanniyum Vanne..Ho Hoyy..

Pinnale Njanglum Koodaam..Onnaayi Ponvala Veeshaam..

Annanada Thoniyeri Muthunipoyy..Punnara Thoniyeri Po..Ho Hoy..Ho..Hoyy..

Vennila Kadapurathu…Venmanal Chiripurathu..Velliyodam Keri Varum Pennu..

Ponnumaay Vannirangum Maarano Nin Kazhuthil..Kannerinju Chaarthumello Minnu..

(പു.4) നെഞ്ചത്തു് നേരുണ്ടു് സ്നേഹത്തിന്നുറവുണ്ടു് കനിയുന്ന കരളുണ്ടു് കടലമ്മയ്ക്കു്

മീനുണ്ടു് മുത്തൊണ്ടു് പൂണാരപ്പുറ്റുണ്ടു് ചുണ്ടത്തു് പാട്ടൊണ്ടു് കടലമ്മയ്ക്കു്

(പു.1) വെണ്ണിലാക്കടപ്പുറത്തു് വെണ്മണല്‍ച്ചിരിപ്പുറത്തു്

വെള്ളിയോടം കേറിവരും പൊന്നു്

പൊന്നുമായു് വന്നിറങ്ങും മാരനോ നിന്‍ കഴുത്തില്‍

കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്നു്

ചിങ്ങവും വന്നേ

(പു.കോ) ഒഹോ

(പു.1) കന്നിയും വന്നേ

(പു.കോ) ഒഹോ

(സ്ത്രീ.കോ) പിന്നാലെ ഞങ്ങള് കൂടാം ഒന്നായിപ്പൊന്‍വല വീശാം

(പു.1) അന്നനടത്തോണിയേറി മുത്തിനു പോ

പുന്നാരത്തോണിയേറിപ്പോ

(സ്ത്രീ.കോ) ഓ ഹോ ഓ ഹോ

(പു.കോ) വെണ്ണിലാക്കടപ്പുറത്തു് വെണ്മണല്‍ച്ചിരിപ്പുറത്തു്

വെള്ളിയോടം കേറിവരും പൊന്നു്

(സ്ത്രീ.കോ) പൊന്നുമായു് വന്നിറങ്ങും മാരനോ നിന്‍ കഴുത്തില്‍

കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്നു്

(പു.2) വളക്കൈപ്പാടും പെണ്ണാളുണ്ടോ കിളിച്ചിന്താടും കണ്ണാളുണ്ടോ

(പു.കോ) വളക്കൈപ്പാടും പെണ്ണാളുണ്ടോ കിളിച്ചിന്താടും കണ്ണാളുണ്ടോ

(സ്ത്രീ.2) കണിപ്പൊന്നാകും പൂമീനുണ്ടേ നിനക്കെന്നാളും കാണാനുണ്ടേ

(സ്ത്രീ.കോ) കണിപ്പൊന്നാകും പൂമീനുണ്ടേ നിനക്കെന്നാളും കാണാനുണ്ടേ

(പു.3) കാടെല്ലാം പൂ വിരിയ്ക്കും കാറ്റെല്ലാം പായു് നിവര്‍ത്തും

കനക നിലാവിന്‍ കൂട്ടിലുറങ്ങാന്‍ വായോ

(സ്ത്രീ.2) മെയ്യെല്ലാം കുളിരണിയുമ്പോള്‍ കയ്യെല്ലാം തളിരണിയുമ്പോള്‍

തൈമുല്ലക്കൊടിയുടെ തണലില്‍ വായോ

(പു.കോ) ആരാരോ മുത്തും ചൂടി

(സ്ത്രീ.2) എ- ഹേയു്

(പു.കോ) വിരിമാറിന്‍ ചൂടും തേടി

(സ്ത്രീ.2) ഹ- ഹ-

(സ്ത്രീ.കോ) മേലാത്തൊരു ലഹരിയുമായി തോരാത്തൊരു മധുരവുമായി

(പു.3) നീയെന്നില്‍ പുതുമഴപെയ്യാന്‍ വായോ

നീരാടിത്തോര്‍ത്തിയുറങ്ങാന്‍

(പു.3 + സ്ത്രീ.കോ) വായോ വായോ വായോ

(പു.4) ഏഴേഴാം തീരത്തു് മീനോടും നേരത്തു്

ആരാരെന്‍ ചാരത്തു നീരാടുന്നു

ഓരോരോ കാലത്തു് പൂമാനം പൂക്കുമ്പം

ഏനെന്റെ മാറത്തു തേരോടുന്നു

(സ്ത്രീ.1) പഴി കേട്ടാലും

പഴി കേട്ടാലും പൊള്ളുന്നുണ്ടേ തിറ ചെയ്താലും പോറ്റുന്നുണ്ടേ

കടലമ്മയ്ക്കും കണ്ണീരുണ്ടേ കലികൊണ്ടാലും കനിയുന്നുണ്ടേ

(പഴി കേട്ടാലും…. )

(പു.കോ) നാടെല്ലാം കാത്തിരിക്കും നാത്തൂനേ നേരം പോയി

കരിമിഴിയാളേ പാട്ടിലിറക്കാന്‍ വായോ

(സ്ത്രീ.കോ) തിരയെല്ലാം കഥ പറയുമ്പോള്‍

പറയെല്ലാം നിറനിറയുമ്പോള്‍ പയ്യാരം ചൊല്ലി മയക്കാന്‍ വായോ

(പു.3) കാണാത്തൊരു കനിവും തേടി ദൂരത്തൊരു തണലും തേടി

(സ്ത്രീ.2) ഈ നാടിനു ദീപവുമായി ഈറന്‍മിഴിയോരവുമായു്

(പു.3 + പു.കോ) വന്നല്ലോ നമ്മുടെ മുന്നില്‍ കടലമ്മ

(സ്ത്രീ.കോ) വഴി നീളേ പൊന്നു വിരിക്കാന്‍

വായോ വായോ വായോ

(സ്ത്രീ.1+2) ഏഴേഴാം കടലും പാലാഴിക്കടവും

ഓടോടിത്തിരയും നീടൂഴി വാഴും

മാനത്തെയരയന്‍ വാഴുന്ന കുടിലും

മാണിക്യത്തിരയും നീടൂഴി വാഴും

(പു.1) വെണ്ണിലാക്കടപ്പുറത്തു് വെണ്മണല്‍ച്ചിരിപ്പുറത്തു്

വെള്ളിയോടം കേറിവരും പൊന്നു്

പൊന്നുമായു് വന്നിറങ്ങും മാരനോ നിന്‍ കഴുത്തില്‍

കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്നു്

ചിങ്ങവും വന്നേ

(പു.കോ) ഒഹോ

(പു.1) കന്നിയും വന്നേ

(പു.കോ) ഒഹോ

(സ്ത്രീ.കോ) പിന്നാലെ ഞങ്ങള് കൂടാം ഒന്നായിപ്പൊന്‍വല വീശാം

(പു.1) അന്നനടത്തോണിയേറി മുത്തിനു പോ

പുന്നാരത്തോണിയേറിപ്പോ

(പു.കോ) ഓ ഹോ ഓ ഹോ

(ഗ്രൂ.കോ) വെണ്ണിലാക്കടപ്പുറത്തു് വെണ്മണല്‍ച്ചിരിപ്പുറത്തു്

വെള്ളിയോടം കേറിവരും പൊന്നു്

പൊന്നുമായു് വന്നിറങ്ങും മാരനോ നിന്‍ കഴുത്തില്‍

കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്നു്

Watch Videoവീഡിയോ കാണുക

Video Thumbnail

More from Aniyathipraavuഅനിയത്തിപ്രാവ് സിനിമയിലെ മറ്റ് ഗാനങ്ങൾ