വെള്ളി പഞ്ഞി കോട്ടിട്ട്
നറുമഞ്ഞ് വിരിയിട്ട്
കുളിർമാസവരവായാൽ വരുമെന്ന് കുറി വന്നേ
മുകിലേറി വരുമെന്നോ ചിറകേറി വരുമെന്നോ
ചെറുകാറ്റേ കഥയെല്ലാം വഴിയാതെ പാടാമോ (വെള്ളി)
മാവിലേറും കള്ളാ പൂവാലന്നണ്ണാർക്കണ്ണാ
വിളയാട്ടു നിർത്തീട്ടൊന്നു നീയിനി കൂടെയെത്താമോ
കുഞ്ഞുനക്ഷത്രങ്ങൾ കാലാസുനക്ഷത്രങ്ങൾ
ചെറുകൂടൊരുക്കി ചേലിലിന്നീ തൂക്കിയിട്ടാലോ
വേഗം വേഗം വേഗം പോകുന്നില്ല നേരം
മോഹം മോഹം മോഹം നെഞ്ചിൽ കുടുങ്ങിടും
ആഹാ… (വെള്ളി)