Valakilungi Kaalthala Kilungi

Lyricsഗാനവരികൾ

vala kilungi kaalthala kilungi

varukayaayi varukayaayi

vanadevatha njaan

somagiriyude thaazhvarayil

hemanadiyude poomadiyil

chandanakkallukondu njaanoru

mandiram theerthu

ee vikaara nilayathil

ee vishuddhamuhoorthathil

nee gaandharvvamangalyamaalyamenne

aniyichaalum, enne aniyichaalum (vala)

ponnashokappoovanathil

ente nandanappoovanathil

theril vannu kaamadevaa irangiyaalum

ninte sarasa kadhaakrithangal

ninte hitha sukha laalanangal

innente meyyil romaancham vithacheedunnu

ahaa…vithacheedunnu (vala)

വള കിലുങ്ങി കാല്‍ത്തള കിലുങ്ങി

വരുകയായി വരുകയായി

വനദേവത ഞാന്‍…

സോമഗിരിയുടെ താഴ്‌വരയില്‍

ഹേമനദിയുടെ പൂമടിയില്‍

ചന്ദനക്കല്ലുകൊണ്ടു ഞാനൊരു

മന്ദിരം തീര്‍ത്തു…

ഈ വികാരനിലയത്തില്‍

ഈ വിശുദ്ധമുഹൂര്‍ത്തത്തില്‍

നീ ഗാന്ധര്‍വ്വമംഗല്യമാല്യമെന്നെ

അണിയിച്ചാലും, എന്നെയണിയിച്ചാലും

(വള…)

പൊന്നശോകപ്പൂവനത്തില്‍

എന്റെ നന്ദനപ്പൂവനത്തില്‍

തേരില്‍ വന്നു കാമദേവാ

ഇറങ്ങിയാലും…

നിന്റെ സരസകഥാകൃതങ്ങള്‍

നിന്റെ ഹിതസുഖലാളനങ്ങള്‍

ഇന്നെന്റെ മെയ്യില്‍ രോമാഞ്ചം

വിതച്ചീടുന്നൂ, ആഹാ വിതച്ചീടുന്നൂ

(വള…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Ithiri Neram Othiri Kaaryamഇത്തിരി നേരം ഒത്തിരി കാര്യം സിനിമയിലെ മറ്റ് ഗാനങ്ങൾ