vaarthinkalaal maaril varagorochanam
chaarthumoru yaamam dhanyayaamam
pooppaalamel devayuva gandharvane
thedumoru yaamam brahmayaamam
umayaay ramayaay unaroo manasse
(vaarthinkalaal)
mookamaay nilkkum raavin varaveenayil
thooviralthumbinaal charthoo swarachandanam
thaanthamaay aadum kaattin kaalchillamel
aardramaay cherkkoo minnum maninoopuram
padmanaabhapaahi dipapasaara
gunavasara shoure…
mouliyil chaarthoo maayaamayilppeeliyaay
vaadumen mohappookkal vanamaalayaay
venalil vevum novin swapnangale
poonilaavaakkoo melle anuraagiyaay
padmanaabhapaahi dipapasaara
gunavasara shoure
വാര്‍തിങ്കളാല്‍ മാറില്‍ വരഗോരോചനം
ചാര്‍ത്തുമൊരു യാമം ധന്യയാമം
പൂപ്പാലമേല്‍ ദേവയുവഗന്ധര്‍വനെ
തേടുമൊരു യാമം ബ്രഹ്മയാമം
ഉമയായ് രമയായ് ഉണരൂ മനസ്സേ
(വാര്‍തിങ്കളാല്‍)
മൂകമായ് നില്‍ക്കും രാവിന്‍ വരവീണയില്‍
തൂവിരല്‍ത്തുമ്പാല്‍ ചാര്‍ത്തൂ സ്വരചന്ദനം
താന്തമായ് ആടും കാറ്റിന്‍ കാല്‍ച്ചില്ലമേല്‍
ആര്‍ദ്രമായ് ചേര്‍ക്കൂ മിന്നും മണിനൂപുരം
പത്മനാഭപാഹി ദിപപസാര
ഗുണവസന ശൗരേ…
മൗലിയില്‍ ചാര്‍ത്തൂ മായാമയില്‍പ്പീലിയായ്
വാടുമെന്‍ മോഹപ്പൂക്കള്‍ വനമാലയായ്
വേനലില്‍ വേവും നോവിന്‍ സ്വപ്നങ്ങളേ
പൂനിലാവാക്കൂ മെല്ലെ അനുരാഗിയായ്
പത്മനാഭപാഹി ദിപപസാര
ഗുണവസന ശൗരേ…
സഗമ ഗമധ മധനി ധനിസ
ഗഗനിധ സനിധമ നിധമഗ ധമഗസ നിസഗ നിസഗമധമ
മഗ ഗനി നിസ സഗ മഗസ ഗസനി സനിധ നിധമ ഗമധ മധനിസഗസ
സഗ ഗസ ധനിസ സനിധ ധനി-ഗഗധമ മധ-സധമഗ
ഗമധ മധനി മധനിസ ധനിസഗ സഗ-ഗഗമധ നിധമഗസ
സമഗ സമഗസ നിസഗസനിസ
മധനി മനിധമഗ സനിധമഗസ
സഗമ സഗമധ സഗമധനിസനിധമ ഗമനിസനിനിസ