Thushaaramuthirunnu

Lyricsഗാനവരികൾ

thushaaramuthirunnu kaavukal

thuyilunarnnulayunnu

puthuppanakkaaraneppole pulari

pavan vaariyeriyunnu (thushaaram)

puzhayil veena ponnurukunnu

athinmele manjala pukayunnu

kadanathin kanalkkattakalkkullilen

kanavin kanakavum urukunnu (thushaaram)

vyathayude kadhayithu thudarunnu

nadiyaayi jeevitham ozhukunnu

erinja rajani than chudalayil ninnum

pulari pinneyum janikkunnu (thushaaram)

തുഷാരമുതിരുന്നു കാവുകള്‍

തുയിലുണര്‍ന്നുലയുന്നു…

പുതുപ്പണക്കാരനെപ്പോലെ പുലരി

പവന്‍ വാരിയെറിയുന്നു…

(തുഷാരം‌)

പുഴയില്‍ വീണ പൊന്നുരുകുന്നു

അതിന്മേലേ മഞ്ഞല പുകയുന്നു

കദനത്തിന്‍ കനല്‍ക്കട്ടകള്‍ക്കുള്ളിലെന്‍

കനവിന്‍ കനകവുമുരുകുന്നു!

(തുഷാരം)

വ്യഥയുടെ കഥയിതു തുടരുന്നു

നദിയായി ജീവിതമൊഴുകുന്നു

എരിഞ്ഞ രജനിതന്‍ ചുടലയില്‍നിന്നും

പുലരി പിന്നെയും ജനിക്കുന്നു!

(തുഷാരം)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Vilichu Vili Kettuവിളിച്ചു വിളികേട്ടു സിനിമയിലെ മറ്റ് ഗാനങ്ങൾ