Thumbamellaam

Lyricsഗാനവരികൾ

Thumpamellam pampakadannu thumpi thulli manassukal niraye

thozhuthunarum puthiyorushsse varika varika varavelkukayaayi

veendum vasantham virinju, veendum vanangal thelinju

mounangal polum vachalamaayi, yamangal mangalam paadi

(Thumpamellam…)

aayiram manivarnangalay kani mathappu kathichidaam

etho vasanthamekum, chethoharangalaakum

pookkalam aaswadichidam

aayiram manivarnangalay kani mathappu kathichidaam

etho vasanthamekum, chethoharangalaakum

pookkalam aaswadichidam

thanka therilithile nava sankalpangangal

ezhunnolliyathiniyum iniyum nunayam

sukham, sukham, sukham tharumo

(Thumpamellam…)

aayiram swarna swapnangalal varna koodonnu nirmichidaam

minnaminugurangum thennalikattirangum

mannil niram chorinjeedam

aayiram swarna swapnangalal varna koodonnu nirmichidaam

minnaminugurangum thennalikattirangum

mannil niram chorinjeedam

nakshathrangalazhakodoru laksham kodi

vidarunnathu viravil, iravil

sukham, sukham, sukham sarvam

(Thumpamellam…)

തുമ്പമെല്ലാം പമ്പകടന്നു തുമ്പിതുള്ളി മനസ്സുകള്‍ നിറയെ

തൊഴുതുണരും പുതിയൊരുഷസ്സെ

വരിക വരിക വരവേല്‍ക്കുകയായി

വീണ്ടും വസന്തം വിരിഞ്ഞു, വീണ്ടും വനങ്ങള്‍ തെളിഞ്ഞു

മൌനങ്ങള്‍ പോലും വാചാലമായി, യാമങ്ങള്‍ മംഗളം പാടി

(തുമ്പമെല്ലാം …)

ആയിരം മണിവര്‍ണ്ണങ്ങളായ് കണിമത്താപ്പ് കത്തിച്ചിടാം

ഏതോ വസന്തമേകും, ചേതോഹരങ്ങളാകും

പൂക്കാലം ആസ്വദിച്ചിടാം

ആയിരം മണിവര്‍ണ്ണങ്ങളായ് കണിമത്താപ്പ് കത്തിച്ചിടാം

ഏതോ വസന്തമേകും, ചേതോഹരങ്ങളാകും

പൂക്കാലം ആസ്വദിച്ചിടാം

തങ്കത്തേരിലിതിലെ നവ സങ്കല്പങ്ങള്‍

എഴുന്നള്ളിയതിനിയും ഇനിയും നുണയാം

സുഖം, സുഖം, സുഖം തരുമോ

(തുമ്പമെല്ലാം …)

ആയിരം സ്വര്‍ണ്ണ സ്വപ്നങ്ങളാല്‍ വര്‍ണ്ണക്കൂടൊന്നു നിര്‍മ്മിച്ചിടാം

മിന്നാമിനുങ്ങുറങ്ങും തെന്നാലിക്കാറ്റിറങ്ങും

മണ്ണില്‍ നിറം ചൊരിഞ്ഞിടാം

ആയിരം സ്വര്‍ണ്ണ സ്വപ്നങ്ങളാല്‍ വര്‍ണ്ണക്കൂടൊന്നു നിര്‍മ്മിച്ചിടാം

മിന്നാമിനുങ്ങുറങ്ങും തെന്നാലിക്കാറ്റിറങ്ങും

മണ്ണില്‍ നിറം ചൊരിഞ്ഞിടാം

നക്ഷത്രങ്ങളഴകൊടൊരു ലക്ഷം കോടി

വിടരുന്നത് വിരവില്‍, ഇരവില്‍

സുഖം, സുഖം, സുഖം സര്‍വം

(തുമ്പമെല്ലാം …)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Witnessവിറ്റ്നസ് സിനിമയിലെ മറ്റ് ഗാനങ്ങൾ