Thinkalazhcha Nombukal Nottoo

Lyricsഗാനവരികൾ

Thinkalaazhcha nompukal nottu thiruvaathira pooviruthu (2)
Illapparampile kilichundan maavinte
Chillayil kettiyoroonjaalil
aalolamaadunnathaaro neeyo nin mizhiyo
neerppoovile thenoorum kanavo
(Thinkalazhcha..)
Koovalappoo koonthalil thiruki aavanippalakayilirunnu (2)
Mukham thelinju poojaykkirikkumpol idam kannu pidayumpol
ariyaatheyaare thiranju nee ariyaatheyaare thiranju
(Thinkalazhcha..)
jaalakathin thirasseela neekki aavanithennal paranju (2)
Kallan varunnu orthorthirikkumpol idanenchu kavarunnen
ariyaatha bhaavathilarinju
njaan ariyaathe dhyaanichu poyi
(Thinkalazhcha..)

തിങ്കളാഴ്ച നോമ്പുകൾ നോറ്റു തിരുവാതിര പൂവിറുത്തു (2)
ഇല്ലപ്പറമ്പിലെ കിളിച്ചുണ്ടൻ മാവിന്റെ ചില്ലയിൽ കെട്ടിയൊരൂഞ്ഞാലിൽ
ആലോലമാടുന്നതാരോ നീയോ നീൾമിഴിയോ
നീർപ്പൂവിലെ തേനൂറും കനവോ
(തിങ്കളാഴ്ച നോമ്പുകൾ…)
കൂവളപ്പൂ കൂന്തലിൽ തിരുകി ആവണിപ്പലകയിലിരുന്നു (2)
മുഖം തെളിഞ്ഞു പൂജയ്ക്കിരിക്കുമ്പോൾ ഇടം കണ്ണു പിടയുമ്പോൾ
അറിയാതെയാരെ തിരഞ്ഞു നീ അറിയാതെയാരെ തിരഞ്ഞു
(തിങ്കളാഴ്ച നോമ്പുകൾ…)
ജാലകത്തിൻ തിരശ്ശീല നീക്കി ആവണി തെന്നൽ പറഞ്ഞു (2)
കള്ളൻ വരുന്നു ഓർത്തോർത്തിരിക്കുമ്പോൾ ഇടനെഞ്ചു കവരുന്നെൻ
അറിയാത്ത ഭാവത്തിലറിഞ്ഞു
ഞാൻ അറിയാതെ ധ്യാനിച്ചു പോയി
(തിങ്കളാഴ്ച നോമ്പുകൾ…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Pranaya Nilavuപ്രണയനിലാവ് സിനിമയിലെ മറ്റ് ഗാനങ്ങൾ