സ്വർണ്ണപ്പക്ഷി സ്വർണ്ണപ്പക്ഷി കുകൂ കുകൂ
സ്വർഗംതേടി സ്വപ്നംതേടി പോരൂ നീ
(സ്വർണ്ണപ്പക്ഷി സ്വർണ്ണപ്പക്ഷി…)
അത്തിക്കായോ തെച്ചിപ്പൂവോ മുത്തംകൊത്തും തത്തച്ചുണ്ടിൽ
തെന്നൽതേരിൽ തെന്നിപ്പായും കന്നിപ്പെണ്ണേ കിന്നാരം പൂത്തു-
നേർത്തുലഞ്ഞ നിന്റെ കവിളുകളിൽ പാൽനിലാവു വീണ കാന്തിയോ
(സ്വർണ്ണപ്പക്ഷി…)
ചെല്ലച്ചൊല്ലാലമ്പെയ്തോരോ പൊല്ലാപ്പെല്ലാം കാട്ടുന്നെന്തേ
മുല്ലപ്പന്തൽ കൂടാരത്തിൽ ഉള്ളംതന്നിൽ കല്യാണം
താളമേള ദാഹമോഹ ലഹരിതരും പൂങ്കിനാവു നെയ്ത സംഗമം
(സ്വർണ്ണപ്പക്ഷി ….)
അണിവിരലുകൾ മെയ്യിൽ കവിതകളെഴുതുമ്പോൾ
സ്വരമഴയുടെ ഈറൻ ചിറകുകളുതിരുമ്പോൾ
ആകാശവീണയിൽ ആഷാഢഗീഥകം മീട്ടി മീട്ടി നമ്മൾ നേടും
ദേവഗാന സാധകം
തമ്മിൽ തമ്മിൽ തേൻവസന്ത ശേഖരങ്ങളുടെ പൂവനങ്ങളായ് മാറിടും
(സ്വർണ്ണപ്പക്ഷി….)
കുളിരുകളുടെ കൂട്ടിൽ കരളുകൾ കുതിരുമ്പോൾ
മിഴിയുടെ മൊഴിയാൽ നാം മനസ്സുകളറിയുമ്പോൾ
ജന്മാന്തരങ്ങൾതൻ ബന്ധങ്ങളേകിടും കുഞ്ഞുകുഞ്ഞു പൂക്കളെന്നും
കൂട്ടിനായ് വന്നിടും
ഓരോ പൂവും ഓർമകൊണ്ടു മേഞ്ഞ മേടയിലെ ഓമനസ്വരങ്ങളായിടും
(സ്വർണ്ണപ്പക്ഷി….)
അത്തിക്കായോ തെച്ചിപ്പൂവോ മുത്തംകൊത്തും തത്തച്ചുണ്ടിൽ
തെന്നൽതേരിൽ തെന്നിപ്പായും കന്നിപ്പെണ്ണേ കിന്നാരം പൂത്തു-
നേർത്തുലഞ്ഞ നിന്റെ കവിളുകളിൽ പാൽനിലാവു വീണ കാന്തിയോ
(സ്വർണ്ണപ്പക്ഷി…)