Sukham oru greeshmamirangiya

Lyricsഗാനവരികൾ

sukham…oru greeshmamirangiya bhoovil

nizhal maathram (sukham)

manam…athu thedi nadannoru bhraanthan

prathibhaasam

(sukham)

kadanangal than kadannalkkootil

vadanam kaatti en moham (kadanangal)

novin poovaay ennil vidarnnu

nayanam thulumbum swapnangal

(sukham)

sathyamivide sharashayyakalil

nithyam thalppam thirayumbol (sathyam)

manassaakshikalil poymukham chaarthi

manushyan maathram chirikkunnu……

ha ha ha ha…

(sukham)

സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം (2)
മനം അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം

കദനങ്ങള്‍ തന്‍ കടന്നല്‍ കൂട്ടില്‍
വദനം കാട്ടി എന്‍ മോഹം (2)
നോവിന്‍ പൂവായ്‌ എന്നില്‍ വിടര്‍ന്നു
നയനം തുളുമ്പും സ്വപ്‌നങ്ങള്‍
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം

സത്യമിവിടെ ശരശയ്യകളില്‍
നിത്യം തല്‍പ്പം തിരയുമ്പോള്‍ (2)
മനസാക്ഷികളില്‍ പൊയ്മുഖം ചാര്‍ത്തി
മനുഷ്യന്‍ മാത്രം ചിരിക്കുന്നു…..
ഹ ഹഹ ഹഹ

സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം
മനം അതു തേടി നടന്നൊരു ഭ്രാന്തന്‍ പ്രതിഭാസം
സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവില്‍ നിഴല്‍ മാത്രം

Watch Videoവീഡിയോ കാണുക

Video Thumbnail

More from Rakthamരക്തം സിനിമയിലെ മറ്റ് ഗാനങ്ങൾ