Shyaama Meghame

Lyricsഗാനവരികൾ

Shyaama meghame…shyaama meghame…

kadalilo karayilo thirayuvathaare

mazhayude kudavumaay alayunnu doore….

vijanamee gaganamaam thiruvazhiyiloode..

shyaama meghame…shyaama meghame…

sooryanum maunam..aazhiyum maunam…

eeran mukile neeyaaro….

raavinu veno…pakalinu veno….

mookaambaramo nin thozhi…

nira maaridam churannu nilaavu polave

chira thaarakal pidanjuu mizhi neeru vaarnnappol…

ida nenchu neeri melle alamaalathannilaay

aarozhukki pol….

shyaama meghame…shyaama meghame…

kaattala kando…maamala kando

doore maayum nin thoni…

ormmayil undo…maraviyil undo…

oru thaaraattin ponpeeli…

thirayaanidangal theernnu…raavu maayave…

vazhideepavum polinju nizhalaadi veezhave…

padivaathilonnu chaari verum ashrudhaarayaay…

peythozhinjuvo…

(shyaama meghame….)

ശ്യാമ മേഘമേ…ശ്യാമ മേഘമേ…

കടലിലോ കരയിലോ തിരയുവതാരെ

മഴയുടെ കുടവുമായ് അലയുന്നു ദൂരെ….

വിജനമീ ഗഗനമാം തിരുവഴിയിലൂടെ..

ശ്യാമ മേഘമേ…ശ്യാമ മേഘമേ…

സൂര്യനും മൗനം..ആഴിയും മൗനം…

ഈറൻ മുകിലേ നീയാരോ….

രാവിനു വേണോ…പകലിനു വേണോ….

മൂകാംബരമോ നിൻ തോഴി…

നിറമാറിടം ചുരന്നു നിലാവു പോലവേ

ചിരതാരകൾ പിടഞ്ഞൂ മിഴി നീരു വാർന്നപ്പോൾ…

ഇടനെഞ്ചു നീറി മെല്ലെ അലമാലതന്നിലായ്

ആരൊഴുക്കി പോൽ….

ശ്യാമ മേഘമേ…ശ്യാമ മേഘമേ…

കാറ്റല കണ്ടോ…മാമല കണ്ടോ

ദൂരെ മായും നിൻ തോണി…

ഓർമ്മയിൽ ഉണ്ടോ…മറവിയിൽ ഉണ്ടോ…

ഒരു താരാട്ടിൻ പൊൻപീലി…

തിരയാനിടങ്ങൾ തീർന്നു…രാവു മായവേ….

വഴിദീപവും പൊലിഞ്ഞു നിഴലാടി വീഴവേ…

പടിവാതിലൊന്നു ചാരി വെറും ആശ്രുധാരയായ്…

പെയ്തൊഴിഞ്ഞുവോ…

(ശ്യാമ മേഘമേ….)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Oru Indian Pranayakadhaഒരു ഇന്ത്യൻ പ്രണയകഥ സിനിമയിലെ മറ്റ് ഗാനങ്ങൾ