Shaivasankethame

Lyricsഗാനവരികൾ

shaivasankethame vaishnavaachaarame

sachithaanandame daivame

kumbhanum velanum thambiyaam baalane

kumbidaam panthalam daasane

vishnuvinu maayayo shankaranu leelayo

vaavarinu thozhano aaru nee

achanaarappane ammayaarappane

kai thozhaam pambayil jaathane

kaananam kaathidenam keralam pottedenam

nenchakam vaanarulum swaamiye

athalil thuzhanjeedum bhaktharil kaninjeedum

mukthithan sanaathanasathyame

mandalam vrathangalil anjaleejapangalil

sankramam vananguvaan varumbol

kannilum thilangane kaathilum muzhangane

chundilum vilangane porule

vaazhthiyum vanangiyum paadiyum pukazhthiyum

kaattiloodalanjivar varumbol

sathyamaam padikkumel bhadramaam nadaykku mel

mudrayaam vilakku kandidumbol

bhakthamaanasangalil shudhamaayuranja ney

thriptharaay erinjudacheedumbol

thaanthamaam malaykkumel shaanthamaayuyarnneedum

kaanthi jyothiroopame thozhunnen

aayiram karangalil aayiram mukhangalil

aayiram varangalum tharane

aayiram padangalil aayiram swarangalil

aayiram japangalum tharane

ambodum villodum ponnambalam vaanarulum

thamburaannu ulluruki sharanam

villidum chollodithaa mallidum mallarivar

kallidumkunnu kadannidunnen

kaattile van puliye kaathidum shambhusuthaa

naattile manpulikal thozhunne

sannidhaanathilezhum shabaripeedathil veezhum

shatha sharamkuthikalaayidunne

azhuthayum kazhuthakalum thazhuthayum thozhuthuvarum

vazhikalil mizhhiyuzhiyum azhake

kushtanum koonanum angishtasankeerthaname

chitha neypaayasa thalparane

vaazhuvor aashayavum veezhuvor aashrayavum

kezhuvor aashramavum paniyum

maaninum maanavanum meeninum meenavanum

paarinum thaarakanum priyane

nenchile kadukale kaakkane

maamalayil vaasane maa makarathidambe

njangalil njangale nee njangalaakkedename

shreedharaa shankarasambhaane krishnaa (shaiva)

swaamiye sharanamayyappaa

pambayil jaathane sharanamayyappaa

panthaladaasane sharanamayyappaa

sathyamaam ponnum pathinettaampadi mukalil vaanarulum

akhilaandakodi brahmaandanaayakane sharanamayyappaa

ശൈവസങ്കേതമേ വൈഷ്ണവാചാരമേ

സച്ചിദാനന്ദമേ ദൈവമേ

കുംഭനും വേലനും തമ്പിയാം ബാലനേ

കുമ്പിടാം പന്തളം ദാസനെ

വിഷ്ണുവിന്‍ മായയോ ശങ്കരന്‍ ലീലയോ

വാവരിന്‍ തോഴനോ ആരു നീ

അച്ഛനാരപ്പനേ അമ്മയാരപ്പനേ

കൈതൊഴാം പമ്പയില്‍ ജാതനെ

കാനനം കാത്തിടണം കേരളം പോറ്റിടണം

നെഞ്ചകം വാണരുളും സ്വാമിയേ

അത്തലില്‍ തുഴഞ്ഞിടും ഭക്തരില്‍ കനിഞ്ഞിടും

മുക്തിതന്‍ സനാതനസത്യമേ

മണ്ഡലംവ്രതങ്ങളില്‍ അഞ്ജലീജപങ്ങളില്‍

സംക്രമം വണങ്ങുവാന്‍ വരുമ്പോള്‍

കണ്ണിലും തിളങ്ങണേ കാതിലും മുഴങ്ങണേ

ചുണ്ടിലും വിളങ്ങണേ പൊരുളേ

വാഴ്ത്തിയും വണങ്ങിയും പാടിയും പുകഴ്ത്തിയും

കാട്ടിലൂടലിഞ്ഞിവര്‍ വരുമ്പോള്‍

സത്യമാം പടിയ്‌ക്കുമേല്‍ ഭദ്രമാം നടയ്ക്കുമേല്‍

മുദ്രയാം വിളക്കു കണ്ടിടുമ്പോള്‍

ഭക്തമാ‍നസങ്ങളില്‍ ശുദ്ധമായുറഞ്ഞ നെയ്യ്

തൃപ്തരായെറിഞ്ഞുടച്ചിടുമ്പോള്‍

താന്തമാം മലയ്‌ക്കുമേല്‍ ശാ‍ന്തമായുയര്‍ന്നിടും

കാന്തിജ്യോതിരൂപമേ തൊഴുന്നേന്‍

ആയിരം കരങ്ങളില്‍ ആയിരം മുഖങ്ങളില്‍

ആയിരം വരങ്ങളും തരണേ

ആയിരം പദങ്ങളില്‍ ആയിരം സ്വരങ്ങളില്‍

ആയിരം ജപങ്ങളും തരണേ

അമ്പൊടും വില്ലൊടും പൊന്നമ്പലം വാണരുളും

തമ്പുരാനുള്ളുരുകി ശരണം

വില്ലിടും ചൊല്ലൊടിതാ മല്ലിടും മല്ലരിവര്‍

കല്ലിടുംകുന്നു കടന്നിടുന്നേന്‍

കാട്ടിലെ വന്‍പുലിയെ കാത്തിടും ശംഭുസുതാ

നാട്ടിലെ മണ്‍പുലികള്‍ തൊഴുന്നേ

സന്നിധാനത്തിലെഴും ശബരിപീഠത്തില്‍ വീഴും

ശതശരംകുത്തികളായിടുന്നേ

അഴുതയും കഴുതകളും തഴുതയും തൊഴുതുവരും

വഴികളില്‍ മിഴിയുഴിയും അഴകേ

കുഷ്ഠനും കൂനനുമങ്ങിഷ്ടസങ്കീര്‍ത്തനമേ

ചിത്തനെയ്പ്പായസ തല്‍പരനേ

വാഴുവോര്‍ ആശയവും വീഴുവോര്‍ ആശ്രയവും

കേഴുവോര്‍ ആശ്രമവും പണിയും

മാനിനും മാനവനും മീനിനും മീനവനും

പാരിനും താരകനും പ്രിയനേ

നെഞ്ചിലെ കാടുകളെ കാക്കണേ

മാമലയില്‍ വാസനേ മാമകരത്തിടമ്പേ

ഞങ്ങളില്‍ ഞങ്ങളെ നീ ഞങ്ങളാക്കീടണമേ

ശ്രീധരാ ശങ്കരസംഭവനേ (ശൈവ‌)

സ്വാമിയേ ശരണമയ്യപ്പാ

പമ്പയില്‍ ജാതനേ ശരണമയ്യപ്പാ

പന്തളദാസനേ ശരണമയ്യപ്പാ

സത്യമാം പൊന്നുപതിനെട്ടാം പടിമുകളില്‍ വാണരുളും

അഖിലാണ്ഡകോടി ബ്രഹ്മാണ്ഢനായകനേയ് ശരണമയ്യപ്പാ

ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേയ് ശരണമയ്യപ്പാ

Watch Videoവീഡിയോ കാണുക

Video Thumbnail

More from Thachilledathu Chundanതച്ചിലേടത്തു ചുണ്ടന്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ