Sarvvarogi Malayaalikale

Lyricsഗാനവരികൾ

സര്‍വ്വരോഗിമലയാളികളേ സംഘടിക്കുവിന്‍

ഈ ആതുരാലയങ്ങളൊക്കെ നേരെയാക്കുവിന്‍

രോഗികള്‍ക്കും സംഘടിക്കാം ആതുരമീ നാട്ടില്‍

രോഗമൊരു കുറ്റമെങ്കില്‍ ഡോക്ടറല്ലോ ദ്രോഹി

ആശുപത്രി നിങ്ങളൊക്കെ കാശുപത്രിയാക്കി

ടാബുകളോ നിശ്ചയിച്ചു കാശു കൈക്കലാക്കി

വെളു വെള വേഷമിട്ട് വരുന്നൊരു വൈദ്യരുക്ക്

മരുന്നിനും വിരുന്നിനും പണം കൊടുത്തു

കൊടുത്തു കൊടുത്തു മുടിഞ്ഞല്ലോ

വയ്യ വയ്യ വയ്യ വയ്യ വൈദ്യരേ ഇനി

വയ്യാതിരിക്കാന്‍ വയ്യ വയ്യ വൈദ്യരേ

(വയ്യ )

വട്ട വട്ട സിംഹികള്‍ വട്ടമിടുന്നു

പട്ടടയ്ക്കു വെള്ള പൂശി വൈദ്യര്‍ വരുന്നു

പേഴ്സിലേക്കു നോക്കി നില്‍ക്കും നേഴ്സ് സുന്ദരി

പള്‍സ്സിടിപ്പു കേള്‍ക്കുകില്ല രോഗി ദുര്‍ഗ്ഗതി

കൊതുകിനോടു സല്ലപിക്കും പാതിരാത്തിരി

മുതുകിനോടു മത്സരിക്കും മൂട്ട മന്തിരി

ഇതിനൊരു പരിഹാരം ആരു ചൊല്ലിടും

കുറിപ്പടിക്കൂട്ടമുണ്ട് മുറപ്പടി കാശുമുണ്ട്

ഇരിപ്പിനും കിടപ്പിനും തുക കൊടുത്തു

കൊടുത്തു കൊടുത്തു മുടിഞ്ഞല്ലോ

(വയ്യ )

(രോഗികള്‍ക്കും )

ഒന്നിനു ശങ്ക വന്നാലെന്തു ചെയ്യണം

രണ്ടിനു ശങ്ക വന്നാലെന്റെ ദൈവമേ

കാവലാളു കാതറുക്കും കാലമല്ലയോ

മാലാഖയും തെറിവിളിക്കും തീരമല്ലയോ

രോഗനീരു വീഴ്ത്തും ഞങ്ങള്‍ മധുരരോഗികള്‍

കാറി കാറി തുപ്പും ഞങ്ങള്‍ കാസരോഗികള്‍

വേറൊരു പരിഹാരം ആരു ചൊല്ലിടും

രാപ്പനിക്കാരുമുണ്ടേ പേപ്പനിക്കാരുമുണ്ടേ

ഞരങ്ങി നെരങ്ങി പഴി പറഞ്ഞു

പറഞ്ഞു പറഞ്ഞു മടുത്തല്ലോ

ഇനി

(വയ്യ )

Watch Videoവീഡിയോ കാണുക

Video Thumbnail

More from Nadodi Mannanനാടോടി മന്നന്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ