സന്തതം സുമശരന്‍
സായകമയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴങ്ങുന്നു
(സന്തതം)
രാഗലോലന്‍ രമാകാന്തന്‍
എന്‍ മനോരഥമേറി
രാസലീലാനികുഞ്ജത്തില്‍
വന്നുചേരും നേരമായി
പൂത്തുനില്‍ക്കും മാകന്ദത്തില്‍
കോകിലങ്ങള്‍ പാടിടുന്നു…
ചെണ്ടുതോറും പൊന്‍വണ്ടേതോ
രാഗവും മൂളീടുന്നു…
വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളില്‍ പൊന്‍വളകള്‍ പിടഞ്ഞും
വ്രീളാവിവശം പാറുകയാണീ
ഗോപീഹൃദയ വസന്തപതംഗം
(സന്തതം)