Pulari than hrudayam

Lyricsഗാനവരികൾ

pularithan hridayamaam jalashankhilmuzhangunna

varamanthradhwaniyumaay mizhithurannunarunna yaamam

pakalveyilpparavakal chirakadichuyarunna yaamam

nanmanirayum graamakadhakal paadiyunaraan paarivannu

nilaavilulaavum kinavin painkiliye

paadaappaattukal paadivaa neenthaappuzhakal neenthivaa

thinayum thengilaneerum kadaliyum virunnunduvaa

vaanileriyum sooryashilayum meghathakidum maarivillum

kinaavum kanneerumurukki naam menayum

kaalam nalkum yaathrayil kaanaakkaazhchakal kaanuvaan

manassin panchalohathil mayakkunna maayakkannaadi

ഓം…

പുലരിതന്‍ ഹൃദയമാം ജലശംഖില്‍ മുഴങ്ങുന്ന

വരമന്ത്രധ്വനിയുമായ് മിഴി തുറന്നുണരുന്ന യാമം

പകല്‍‌വെയില്‍പ്പറവകള്‍ ചിറകടിച്ചുയരുന്ന യാമം

(പുലരി…)

നന്മനിറയും ഗ്രാമകഥകള്‍ പാടിയുണരാന്‍ പാറിവന്നു

നിലാവിലുലാവും കിനാവിന്‍ പൈങ്കിളിയേ…

പാടാപ്പാട്ടുകള്‍ പാടി വാ… നീന്താപ്പുഴകള്‍ നീന്തി വാ…

തിനയും തെങ്ങിളനീരും കദളിയും വിരുന്നുണ്ടുവാ…

(പുലരി…)

വാനിലെരിയും സൂര്യശിലയും മേഘത്തകിടും മാരിവില്ലും

കിനാവും കണ്ണീരുമുരുക്കി നാം മെനയും…

കാലം നല്‍കും യാത്രയില്‍ കാണാക്കാഴ്ചകള്‍ കാണുവാന്‍…

മനസ്സിന്‍ പഞ്ചലോഹത്തില്‍ മയക്കുന്ന മായക്കണ്ണാടി…

(പുലരി…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Panchalohamപഞ്ചലോഹം സിനിമയിലെ മറ്റ് ഗാനങ്ങൾ