Poovithalaay Njaan

Lyricsഗാനവരികൾ

Poovithalaay njaan naadhaa…

thaavaka paadam thedi

poovithalaay njaan naadhaa…

thaavaka paadam thedi…

thenolivukal kaaval nilkkumee

paatha thannilekaantham…

nee varunnapol kaattanangave

vannu nokki njaan veruthe…

en kinaavile….divya gaaname….

devadoothar paadum…aalayangal kaanaan

aashayode njangal…kaathidunnu devaa….

poovithalaay njaan naadhaa…

thaavaka paadam thedi…

mookamaakum en mohamaake nin

aanjayaale swaram nedum…

aa mukhaambujam kaankave irul-

neengi nee kaazhchayaakum…

idayan nee ennilaay kanivaarnna kaikalaal

harithaardra saanuvil vazhi kaattane…

poovithalaay njaan naadhaa…

thaavaka paadam thedi…

nee nadanniduu en hridanthamaam saagaropari devaa..

nee varum vazhi kaikkudannayil daahaneeraayidaam njaan

aa divya veedhiyil…aviraamamangane

mezhukinte naalamaay eriyename…

poovithalaay njaan naadhaa…

thaavaka paadam thedi…

പൂവിതളായ് ഞാൻ നാഥാ….

താവക പാദം തേടി

പൂവിതളായ് ഞാൻ നാഥാ….

താവക പാദം തേടി…

തേനൊലിവുകൾ കാവൽ നിൽക്കുമീ

പാത തന്നിലേകാന്തം…..

നീ വരുന്നപോൽ കാറ്റനങ്ങവേ

വന്നുനോക്കി ഞാൻ വെറുതെ….

എൻ കിനാവിലെ…ദിവ്യഗാനമേ….

ദേവദൂതർ പാടും…ആലയങ്ങൾ കാണാൻ

ആശയോടെ ഞങ്ങൾ…കാത്തിടുന്നു ദേവാ….

പൂവിതളായ് ഞാൻ നാഥാ….

താവക പാദം തേടി…

മൂകമാകുമെൻ മോഹമാകെ നിൻ

ആജ്ഞയാലെ സ്വരം നേടും…

ആ മുഖാംബുജം കാൺകവേ ഇരുൾ-

നീങ്ങി നീ കാഴ്ചയാകും…

ഇടയൻ നീ എന്നിലായ് കനിവാർന്ന കൈകളാൽ

ഹരിതാർദ്രസാനുവിൽ വഴികാട്ടണേ….

പൂവിതളായ് ഞാൻ നാഥാ….

താവക പാദം തേടി…

നീ നടന്നിടൂ എൻ ഹൃദന്തമാം സാഗരോപരി ദേവാ…

നീ വരും വഴി കൈക്കുടന്നയിൽ ദാഹനീരായിടാം ഞാൻ

ആ ദിവ്യ വീഥിയിൽ…അവിരാമമങ്ങനെ

മെഴുകിന്റെ നാളമായ് എരിയേണമേ…

പൂവിതളായ് ഞാൻ നാഥാ….

താവക പാദം തേടി…

Watch Videoവീഡിയോ കാണുക

Video Thumbnail

More from Thoppil Joppanതോപ്പിൽ ജോപ്പൻ സിനിമയിലെ മറ്റ് ഗാനങ്ങൾ