Poove Poli

Lyricsഗാനവരികൾ

Poove poli paadan varum poovali kiliye

Eenam nenjil oorum chundil chorum painkiliye (Poove poli paadan)

Poomanam thaavumee thenkanam thookumee

Thaali peeli kaattil koottay vaa

Nee..

(Poove poli paadan)

Manjala moodi marathakam moodiya

Onnanam kunnukalil

Ponninte eelinte chandanam pooshiya

Mandhara kaavukalil

Sreelapadam paadi peeli nivarnnadum

Neelimayiletho chelayanna thozhi

Neeyenikkomana poovilikkan thuna

Thaali peeli kaattil koottay vaa

Nee..

(Poove poli paadan)

Kanni kinavukal minnum vishukkani

Konnathan chillakalil

Ennum kasavukal neyum pratheekshakal

Onnalla noorumeni

Naalumani poovin naalukettinullil

Njanorukkum oonjaal koode neeyum ponnal

Thaanirunnadumbol thenoonu thanneedam

Thaali peeli kaattil koottay vaa

Nee..

(Poove poli paadan)

പൂവേ പൊലി പാടാന്‍വരും പൂവാലിക്കിളിയേ

ഈണം നെഞ്ചിലൂറും ചുണ്ടില്‍ ചോരും പൈങ്കിളിയേ(പൂവേ…)

പൂമണം പാവുമീ തേന്‍കണം തൂവുമീ

താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ…നീ…….

(പൂവേ പൊലി….)

മഞ്ഞലചൂടി മരതകംമൂടിയ ഒന്നാനാം കുന്നുകളില്‍

പൊന്നിന്റെ ഈലിന്റെ ചന്ദനം പൂശിയ

മന്ദാരക്കാവുകളില്‍ ……….

ശ്രീലപദം പാടി പീലി നിവർത്താടും

നീലിമയിലേതോ കേളിയെന്ന തോഴി

നീയെനിക്കോമന പൂവിളിക്കാൺതുണ….

താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ…നീ..

(പൂവേ പൊലി….)

കന്നിക്കിനാവുകള്‍ മിന്നും വിഷുക്കണിക്കൊന്നതന്‍ ചില്ലകളില്‍

എന്നും കസവുകള്‍ നെയ്യും പ്രതീക്ഷകള്‍

ഒന്നല്ല നൂറുമേനി……..

നാലുമണിപ്പൂവിന്‍ നാലുകെട്ടിനുള്ളില്‍

ഞാനൊരുക്കും ഊഞ്ഞാല്‍ കൂടെ നീയും പോന്നാല്‍

താണിരുന്നാടുമ്പോള്‍ തേനൂണു തന്നിടാം…..

താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ…നീ..

(പൂവേ പൊലി….)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Oro Poovilumഓരോ പൂവിലും സിനിമയിലെ മറ്റ് ഗാനങ്ങൾ