പൊലിയോപൊലിപൂക്കിലനാക്കില നിറനാഴിയളന്നുപൊലി
കൊയ്യാക്കതിരമ്പിളിയരിവാളറിയാതെ കൊയ്തുമെതി
(പൊലിയോ )
ഒന്നാംകണ്ടം ഉഴുതുമറിച്ചതു വല്യമ്പ്രാനല്ല
വല്യമ്പ്രാനല്ല
ചെന്താമണികേറിയളന്നതു കുഞ്ഞാത്തോളല്ല
കുഞ്ഞാത്തോളല്ല
കരുമാടിതെക്കനണഞ്ഞാല് കണ്ടം കാക്കണ്ടേ
കണ്ടം കാക്കണ്ടേ
കല്യാണപ്പെണ്ണായി ചമയും കൊച്ചുകുറുമ്പത്തി
കുറുമ്പത്തി കുറുമ്പത്തി കുറുമ്പത്തി
പൊലിയോപൊലിപൂക്കിലനാക്കില നിറനാഴിയളന്നുപൊലി
അ…
പാഴാപ്പുഴയില് നഞ്ചുകലക്കിയതാര്യന്ഞണ്ടല്ല
ആര്യന്ഞണ്ടല്ല
നെലരാവില് പാലു ചുരത്തിയതരുപ്പൈയല്ല
അരുമപ്പൈയല്ല
ആകാശംഭൂമികിളച്ചവന് ആദിത്യന്ഭഗവാന്
ആദിത്യന്ഭഗവാന്
അമ്മാനച്ചക്രം തേവിയതമ്പിളിവല്യപ്പന്
വല്യപ്പന് വല്യപ്പന് വല്യപ്പന്
(പൊലിയോ )