പോകാതെ ഈ നിലാരാവ് തീരാതെ വീഴുമീ മഞ്ഞു തോരാതെ
പൊന്നെ എന്നെ വിട്ടു പോകാതെ
പാടാം ഞാൻ ഉമ്മകൾ കൊണ്ട് മൂടാം ഞാൻ
മൗനമായ് നിന്നിലാഴാം ഞാൻ കണ്ണുരുമ്മി നീ മയങ്ങാതെ
മാരി മാസം കുളിർ തൂകി നിന്നാൽ കുട പോലെ മെല്ലെ നീ നിവർന്ന് മാറു മൂടുമോ
പൈതലായ് നിൻ അരികെ ഇരുന്നാൽ കവിൾ തലോടി ആയിരം സ്വകാര്യമോതുമോ
നിന്നിലെ നിന്നിലായ് എന്നെ ഇഴ ചേർത്തിടാമോ
കൊഞ്ചലും തഞ്ചലും ചെല്ല നദിയായ് തരാമോ?
എൻ മടി പൂം തൊട്ടിലിൽ നീ ഊഞ്ഞാലാടാമോ? (പോകാതെ…)
കണ്ടുവോ നീ വരിവണ്ട് പോലെ പലകോടി ജന്മമായി നിന്റെ ചാരെയുണ്ട് ഞാൻ
കണ്ടതാണെ കനവുണ്ടതാണേ കരം വിടാതെ ഒന്നുപോൽ നടന്നതാണ് നാം
നെഞ്ചിലെ ശംഖിലായ് നിന്റെ കടലാഴമാണെ
തെല്ല് നീ മങ്ങിയാൽ വിങ്ങുമുടലാണ് ഞാനേ
പങ്ക് വെയ്ക്കാൻ കിന്നരിക്കാൻ നേരം പോരെന്നേ
(പോകാതെ…)