പെയ്തൊഴിഞ്ഞു ശ്യാമവാനം
രാത്രിനക്ഷത്രങ്ങള്‍ പോലെ..(2)
വെണ്ണിലാവിന്‍ കണ്ണുനീരില്‍
വേനല്‍ വിങ്ങും വേദനയില്‍
വീണുറങ്ങും പൈതല്‍ പോലെ
പെയ്തൊഴിഞ്ഞു ശ്യാമവാനം
സ്നേഹസന്ധ്യ കാത്തുവയ്ക്കും
കൈവിളക്കിന്‍ നാളം പോലെ …(2)
മിന്നി മിന്നി മാഞ്ഞുപോകും
മിന്നലിന്റെ മൌനം പോലെ
ഏതു ജന്മ ബന്ധമാവാന്‍
നമ്മള്‍ക്കുള്ള ബന്ധനമായ്
പെയ്തൊഴിഞ്ഞു ശ്യാമവാനം
രാത്രിനക്ഷത്രങ്ങള്‍ പോലെ
ചാന്ദ്രശില പോലെ കത്തും
സായാഹ്നത്തിന്‍ വേദനയില്‍…(2)
മെല്ലെ മണ്ണില്‍ വീണടരും
പൂവിതളിന്‍ തുള്ളി പോലെ
എന്നെയെന്തിനീ വഴിയില്‍
താന്തമാമൊരോര്മ്മയാക്കി
പെയ്തൊഴിഞ്ഞു ശ്യാമവാനം
രാത്രിനക്ഷത്രങ്ങള്‍ പോലെ
വെണ്ണിലാവിന്‍ കണ്ണുനീരില്‍
വേനല്‍ വിങ്ങും വേദനയില്‍
വീണുറങ്ങും പൈതല്‍ പോലെ
പെയ്തൊഴിഞ്ഞു ശ്യാമവാനം