Parisudha

Lyricsഗാനവരികൾ

Aave mariyaa….aave mariyaa….

Parishudha kanyaa mariyame maathaave

thiru vaazhthu paadunnu njangal..

(parishudha….)

anputta nin mizhithumpil ninnee-

yashru bindukkalettu vaangunnu njangal

enthorathishayam maathaavin sneham

ethra manoharame…

(parishudha kanyaa mariyame….)

mazhavillin parivesham chaarthi nilkkum

mukilukal peyyum neermanikal pole..

(mazhavillin…)

shishira nilaavani vaanil ninnum

parishudhamaam manju kanikal pole

ee kanmunakalil ninnuthirum kanneer-

muthukal ettu vaangunnu njangal….

(parishudha kanyaa mariyame….)

oh…oh….

haleluyaa…haleluyaa….haleluyaa..(2)

thiru hridayathile kaarunyamo

panineeraayozhukumee mizhineer amme..

(thiru hridayathile….)

agathikal njangale nin kripayaal

sukrithikal aakkum anugrahamo…ee…

dukhithar njangalkkaay nee choriyum

theerdhathil snaanappeduthaname….

(parishudha kanyaa mariyame….)

ആവേ മറിയാ ആവേ മറിയാ

പരിശുദ്ധകന്യാമറിയമേ മാതാവേ

തിരുവാഴ്ത്തു പാടുന്നു ഞങ്ങള്‍

(പരിശുദ്ധകന്യാമറിയമേ )

അന്‍പുറ്റ നിന്‍ മിഴിത്തുമ്പില്‍ നിന്നീ –

യശ്രുബിന്ദുക്കളേറ്റു വാങ്ങുന്നു ഞങ്ങള്‍

എന്തൊരതിശയം മാതാവിന്‍ സ്നേഹം

എത്ര മനോഹരമേ

(പരിശുദ്ധകന്യാമറിയമേ )

മഴവില്ലിന്‍ പരിവേഷം ചാര്‍ത്തി നില്‍ക്കും

മുകിലുകള്‍ പെയ്യും നീര്‍മണികള്‍ പോലെ

(മഴവില്ലിന്‍ )

ശിശിരനിലാവണിവാനില്‍ നിന്നും

പരിശുദ്ധമാം മഞ്ഞു കണികള്‍ പോലെ

ഈ കണ്മുനകളില്‍ നിന്നുതിരും കണ്ണീര്‍ –

മുത്തുകള്‍ ഏറ്റു വാങ്ങുന്നു ഞങ്ങള്‍

(പരിശുദ്ധകന്യാമറിയമേ )

ഓ…

ഹലേലൂയ ഹലേലൂയ ഹലേലൂയ (2)

തിരുഹൃദയത്തിലെ കാരുണ്യമോ

പനിനീരായൊഴുകുമീ മിഴിനീരമ്മേ

(തിരുഹൃദയത്തിലെ )

അഗതികള്‍ ഞങ്ങളെ നിന്‍ കൃപയാല്‍

സുകൃതികള്‍ ആക്കും അനുഗ്രഹമോ – ഈ

ദുഃഖിതര്‍ ഞങ്ങള്‍ക്കായു് നീ ചൊരിയും

തീര്‍ത്ഥത്തില്‍ സ്നാനപ്പെടുത്തണമേ

(പരിശുദ്ധകന്യാമറിയമേ )

Watch Videoവീഡിയോ കാണുക

Video Thumbnail

More from Parudeesaപറുദീസ സിനിമയിലെ മറ്റ് ഗാനങ്ങൾ