Pachilakkaadukalil

Lyricsഗാനവരികൾ

Not Available

താളം തുടി താളം മേളം മഴമേളം

ഓ…ഓ..ഓ..ഹോയ്..

പച്ചിലക്കാടുകളിൽ പഞ്ചവാദ്യം പഞ്ചവാദ്യം

വൃശ്ചികക്കാട്ടിന്റെ പാണ്ടിമേളം പാണ്ടിമേളം (2)

പട്ടുടുത്ത താമരയ്ക്കിന്നോ പുളകോത്സവം

ഈ പന്തീരാം കാവിലിന്ന് കാർത്തികോത്സവം (2)

(പച്ചിലക്കാടുകളിൽ…)

ഓ..ഭൂമിയിന്ന് രാവിലൊരു വേളിപ്പെണ്ണാകും

പൂനിലാവിൻ കൈയ്യിലവൾ പൂത്തിലക്കാട്

ആ പെണ്ണ് നീയാണേ മണിമാരൻ ഞാനാണേ

ഞാനും നീയും ഒന്ന് ചേരും നാളും ഇന്നാണേ

നല്ല വേളയുമിന്നാണേ നല്ല വേളയുമിന്നാണേ

(പച്ചിലക്കാടുകളിൽ…)

വിത്തു പാകിയ വയലുകളിൽ മുത്തു വിളയേണം

മുത്തു വിളയേണം

മുത്തുമണി കതിരുകളാൽ അറ നിറയേണം

അറ നിറയേണം (2)

ഈ മനം നിറയേണം നറും കനവു പൂക്കേണം

കാടു വാഴണ കാവിലമ്മയ്ക്ക് കലം നിറയേണ,

അവൾ വരമരുളേണം അവൾ വരമരുളേണം

(പച്ചിലക്കാടുകളിൽ…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Sapadhamശപഥം സിനിമയിലെ മറ്റ് ഗാനങ്ങൾ