Paanan thudi

Lyricsഗാനവരികൾ

( പ്രാണൻ തുടി കൊട്ടി…)

പാണൻ തുടി കൊട്ടി പാടുന്നേ പതിരില്ലാക്കഥകൾ ചൊല്ലി പാടുന്നേ നാഗങ്ങൾ വാഴും ആയില്യം കാവിൽ പുള്ളുവർ കുടം കൊട്ടി പാടുന്നേ

പഴമകൾ തൻ കഥകൾ ചൊല്ലി പാടുന്നേ പാണൻ തുടി കൊട്ടി പാടുന്നേ

മാമാങ്കം കഥകൾ പാടും തിരമാലകളും മഞ്ചാടി മണൽ തരിയും നിളയും പൂങ്കുയിലുകളും…. (2)

നാടോടി തെയ്യം തിരനൃത്തം തിരുമുറ്റത്ത് നാടോടി കാറ്റും നാലുകെട്ടും തമ്പുരാന്മാരും വാഴും ഒരു കേരളത്തിന് ഉത്സവമേളം….

(പാണൻ തുടി കൊട്ടി…)

കേളിയും കഥകളിയും മേളപദങ്ങളും തുഞ്ചൻ പറമ്പിലെ രാമായണക്കിളിയും (2) തുള്ളലും പൂവിളിയും പൊന്നും വിഷുക്കണിയും ചെണ്ടയും ചേങ്ങിലയും ഇലഞ്ഞിത്തറ മേളവും പൊന്നൂഞ്ഞാൽ ആട്ടി വരുന്നൊരു മംഗളമേളം

( പ്രാണൻ തുടി കൊട്ടി…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Chakkarakkudamചക്കരക്കുടം സിനിമയിലെ മറ്റ് ഗാനങ്ങൾ