Paadoo thalipoo

Lyricsഗാനവരികൾ

Padoo thalipoo thumbi, moha thinkal velipoo choodi

indraneela raavin ulkkalangal innithaa

niramaarnna swapna vaadiyaay, madhu masa velayaay

nee..

(Padoo…)

moovanthi poykayil neendhi vanno

maanathe sindhooram thottirunno

ninnil pranayam thirayaadumbol

aathira thennalil manamalinjoo

mallipoo nulliyen kai kuzhanjoo

ninne kaathu njaan nombirunnu

(moovanthi…)

ponnalli therundo, alli therundo

vara manthra chollundo, manthra chollundo

vaalittezhuthunna swapnangalaay

innen mounam vidarum neram

(Padoo…)

kaiyyetha tharakam kai niranju

manathe kaineettam para kavinju

thedum thalam padamaadumbol

munnazhi pookkalil then niranju

muthla tharunyam meyypunarnnu

panineer kombil kili paadumbol

(kaiyyetha…)

mani varna thellundu, varna thellundu

ponnola kasavundu, oola kasavundu

nooru nirangalil nirayunnoren

karalil sneham nurayum neram

(Padoo…)

(പു) പാടൂ താലിപ്പൂത്തുമ്പി മോഹത്തിങ്കള്‍ വേളിപ്പൂചൂടി

ഇന്ദ്രനീല രാവിന്‍ ഉള്‍ക്കളങ്ങള്‍ ഇന്നിതാ

നിറമാര്‍ന്ന സ്വര്‍ഗ്ഗവാടിയായി

മധുമാസവേളയായി നീ

(സ്ത്രീ) പാടൂ താലിപ്പൂത്തുമ്പി മോഹത്തിങ്കള്‍ വേളിപ്പൂചൂടി

(കോ) നനന…..

(പു) മൂവന്തിപ്പൊയ്കയില്‍ നീന്തി വന്നോ

മാനത്തെ സിന്ദൂരം തൊട്ടിരുന്നോ

നിന്നില്‍ പ്രണയം തിരയാടുമ്പോള്‍

(സ്ത്രീ) ആതിരാ തെന്നലില്‍ മനമലിഞ്ഞൂ

മല്ലിപ്പൂ നുള്ളിയെന്‍ കൈ കുഴഞ്ഞൂ

നിന്നെ കാത്തു ഞാന്‍ നോമ്പിരുന്നു

(പു) മൂവന്തിപ്പൊയ്കയില്‍…)

(സ്ത്രീ) ആതിരാ തെന്നലില്‍…)

(പു) പൊന്നല്ലിത്തേരുണ്ടോ

(സ്ത്രീ) അല്ലിത്തേരുണ്ടു

(പു) വരമന്ത്രച്ചൊല്ലുണ്ടോ

(സ്ത്രീ) മന്ത്രച്ചൊല്ലുണ്ടു

വാലിട്ടെഴുതുന്ന സ്വപ്നങ്ങളായി

ഇന്നെന്‍ മൗനം വിടരും നേരം

(പു) പാടൂ താലിപ്പൂത്തുമ്പി മോഹത്തിങ്കള്‍ വേളിപ്പൂചൂടി

(സ്ത്രീ) ഇന്ദ്രനീല രാവിന്‍ ഉള്‍ക്കളങ്ങള്‍ ഇന്നിതാ

നിറമാര്‍ന്ന സ്വര്‍ഗ്ഗവാടിയായി

മധുമാസവേളയായി നീ

(പു) പാടൂ താലിപ്പൂത്തുമ്പി

(സ്ത്രീ) മോഹത്തിങ്കള്‍ വേളിപ്പൂചൂടി

(കോ) ഉഉം

(സ്ത്രീ) താനാന നനനാന

താനാന തനാ തനന

(സ്ത്രീ) കയ്യെത്താതാരകം കൈ നിറഞ്ഞു

മാടത്തെ കൈനീട്ടപ്പറവഴിഞ്ഞു

തേടും താളം പദമാടുമ്പോള്‍

(പു) മുന്നാഴിപ്പൂക്കളില്‍ തേന്‍ നിറഞ്ഞു

മുത്തോല താരുണ്യം മെയ്പുണര്‍ന്നു

പനിനീര്‍ കൊമ്പില്‍ കിളി പാടുമ്പോള്‍

(സ്ത്രീ) കയ്യെത്താതാരകം…)

(പു) മുന്നാഴിപ്പൂക്കളില്‍ തേന്‍…)

(സ്ത്രീ) മണിവര്‍ണ്ണ തെല്ലുണ്ടോ

(പു) വര്‍ണ്ണത്തെല്ലുണ്ടു

(സ്ത്രീ) പൊന്നോളക്കസവുണ്ടോ

(പു) ഓളക്കസവുണ്ടു

നൂറു നിറങ്ങളില്‍ നിറയുന്നോരെന്‍

കരളില്‍ സ്നേഹം നുരയും നേരം

(സ്ത്രീ) പാടൂ താലിപ്പൂത്തുമ്പി മോഹത്തിങ്കള്‍ വേളിപ്പൂചൂടി

(പു) ഇന്ദ്രനീല രാവിന്‍ ഉള്‍ക്കളങ്ങള്‍ ഇന്നിതാ

നിറമാര്‍ന്ന സ്വര്‍ഗ്ഗവാടിയായി

മധുമാസവേളയായി നീ

(ഡു) പാടൂ താലിപ്പൂത്തുമ്പി മോഹത്തിങ്കള്‍ വേളിപ്പൂചൂടി

Watch Videoവീഡിയോ കാണുക

Video Thumbnail