Orumounamaay

Lyricsഗാനവരികൾ

�oru mounamaay pinnaeyum vannu thaengi

mizhi chillayil nomparam (2)

uthiR thoovalin chunTilum greeshma daaham

varal chaalukaL thaeTiyo ? (oru mounamaay..)

Sarath thinkaLin poykayil poaya kaalam

nizhal thoaNiyil vanna naeram (2)

manassin choTiyil madhuram nuNayaan

kuRae oaRmakaL maathram (oru mounamaay..)

chirikkoottile kaNNuneeR maina veenTum

chilakkaaththoree paathayoaram (2)

eriyum veyilin chooTu maNkuTilil

neTuveeRppukaL maathRam (oru mounamaay..)

ഒരു മൗനമായ്‌ പിന്നേയും വന്നു തേങ്ങി

മിഴി ചില്ലയില്‍ നൊമ്പരം (2)

ഉതിര്‍ തൂവലിന്‍ ചുണ്ടിലും ഗ്രീഷ്മ ദാഹം

വരല്‍ ചാലുകള്‍ തേടിയൊ ? (ഒരു മൗനമായ്‌..)

ശരത്‌ തിങ്കളിന്‍ പൊയ്കയില്‍ പോയ കാലം

നിഴല്‍ തോണിയില്‍ വന്ന നേരം (2)

മനസ്സിന്‍ ചൊടിയില്‍ മധുരം നുണയാന്‍

കുറേ ഓര്‍മകള്‍ മാത്രം (ഒരു മൗനമായ്‌..)

ചിരിക്കൂട്ടിലെ കണ്ണുനീര്‍ മൈന വീണ്ടും

ചിലക്കാത്തൊരീ പാതയോരം (2)

എരിയും വെയിലിന്‍ ചൂടു മണ്‍കുടിലില്‍

നെടുവീര്‍പ്പുകള്‍ മാത്രം (ഒരു മൗനമായ്‌..)

�oru mounamaay pinnaeyum vannu thaengi

Watch Videoവീഡിയോ കാണുക

Video Thumbnail

More from Pavam I. A. Ivachanപാവം ഐ എ ഐവാച്ചൻ സിനിമയിലെ മറ്റ് ഗാനങ്ങൾ