Oru Kili Paattu Moolave [F]

Lyricsഗാനവരികൾ

Oru kili paattu moolave maru kili etu paadumo

Madhu vasantha mazha nananju varumo

Oru swara thaaram pole japa laya manthram pole

Arikil varaam parannu parannu parannu parannu njaan

(Oru kili paattu …)

Valam kaal chilambumaay virunnethi ente nenjin

Mani thaazhin thazhuthinte azhi neekki nee

Ninakku veeshaan venthinkal vishariyaay

Ninakkurangaan raamacha kidakkayaay njaan

Ninte raamacha kidakkayaay njaan

(Oru kili paattu …)

Thiriyaal thelinju nin manassinte ambalathil

Oru janmam muzhuvan njaan eriyillayo

Ninakku meettaan vara rudhra veenayaay(2)

Ninakku padaan njaanenne swarangalaakki

Ennum njaanenne swarangalaakki

(Oru kili paattu …)

ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ (2)

മധുവസന്ത മഴ നനഞ്ഞു വരുമോ

ഒരു സ്വര താരം പോലെ ജപലയമന്ത്രം പോലെ

അരികില്‍ വരാം പറന്നു പറന്നു പറന്നു പറന്നു ഞാന്‍

ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ (2)

വലംകാല്‍ച്ചിലമ്പുമായി നീ വിരുന്നെത്തി എന്‍റെ നെഞ്ചില്‍

മണിത്താഴിന്‍ തഴുതിന്‍റെ അഴിനീക്കി നീ

(വലംകാല്‍ച്ചിലമ്പുമായി)

നിനക്കു വീശാന്‍ വെണ്‍തിങ്കള്‍ വിശറിയായി (2)

നിനക്കുറങ്ങാന്‍ രാമച്ച കിടക്കയായി ഞാന്‍

നിന്‍റെ രാമച്ച കിടക്കയായി ഞാന്‍

ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ (2)

തിരിയാല്‍ തെളിഞ്ഞു നിന്‍ മനസ്സിന്‍റെ അമ്പലത്തില്‍

ഒരു ജന്മം മുഴുവന്‍ ഞാന്‍ എരിയില്ലയോ

(തിരിയാല്‍ തെളിഞ്ഞു)

നിനക്കു മീട്ടാന്‍ വരരുദ്രവീണയായി (2)

നിനക്കു പാടാന്‍ ഞാനെന്നെ സ്വരങ്ങളാക്കി

എന്നും ഞാനെന്നെ സ്വരങ്ങളാക്കി

ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ

മധുവസന്ത മഴ നനഞ്ഞു വരുമോ

ഒരു സ്വര താരം പോലെ ജപലയമന്ത്രം പോലെ

അരികില്‍ വരാം പറന്നു പറന്നു പറന്നു പറന്നു ഞാന്‍

ഒരു കിളി പാട്ടു മൂളവേ മറുകിളി ഏറ്റു പാടുമോ (2)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Vadakkumnathanവടക്കും നാഥൻ സിനിമയിലെ മറ്റ് ഗാനങ്ങൾ