(പു) ഒന്നു തൊട്ടാല്‍ അയ്യയ്യയ്യയ്യാ
ഒന്നു തൊട്ടാല്‍ കുളിരുപടരും
കണ്ണു പെട്ടാല്‍ കരളു പിടയും
മനസ്സെന്ന പുഴയില്‍ കളിവള്ളം തുഴഞ്ഞവളേ
(സ്ത്രീ) അയ്യയ്യയ്യയ്യാ
പെണ്ണു തൊട്ടാല്‍ കുളിരു പടരും
കണ്ണു പെട്ടാല്‍ കരളു പിടയും
(സ്ത്രീ) കാണാതീരം തേടുന്ന മോഹം കുഞ്ഞേ
ഊടും പാവും നെയ്യുന്നു നെഞ്ചിന്നുള്ളില്‍
(പു) പൂവും നീരും കര്‍പ്പൂരക്കണ്ണില്‍ ചേരും
പാലും തേനും ചിന്തൂരചുണ്ടില്‍ ചോരും
(സ്ത്രീ) നീയെന്തേ തുള്ളാത്തൂ നാണത്തുമ്പി
നേരം പോയി നേരം പോയി ഈണക്കമ്പി
(പു) നിറങ്ങള്‍ മേഞ്ഞ നിന്‍ ഒളികണ്ണാല്‍
(സ്ത്രീ) ഒന്നു തൊട്ടാല്‍
(പു) അയ്യയ്യയ്യയ്യാ ഒന്നു തൊട്ടാല്‍
(സ്ത്രീ) കുളിരു പടരും
(പു) കണ്ണു പെട്ടാല്‍
(സ്ത്രീ) കരളു പിടയും
(പു) പാതിപ്പാതി പങ്കേകും സ്വപ്നത്തേരില്‍
നീയും ഞാനും പായുമ്പോള്‍ സ്വര്‍ഗ്ഗം തോല്‍ക്കും
(സ്ത്രീ) പാടിപ്പാടി ചേക്കേറും ചില്ലക്കൂട്ടില്‍
കൂടെച്ചേരും മൂവന്തിച്ചോലത്തെന്നല്‍
(പു) നക്ഷത്രക്കുഞ്ഞുങ്ങള്‍ മിന്നാമിന്നേ
നിദ്രപാടേറ്റും നിന്‍ പുണ്യാല്‍ നന്നേ
(സ്ത്രീ) കിനാവു പൂക്കുമീ വിരിമാറില്‍
പെണ്ണു തൊട്ടാല്‍ കുളിരുപടരും
കണ്ണു പെട്ടാല്‍ കരളു പിടയും
മനസ്സെന്ന പുഴയില്‍ നിലാവെന്നും തുഴഞ്ഞവനേ
(പു) അയ്യയ്യയ്യയ്യാ ഒന്നു തൊട്ടാല്‍
(സ്ത്രീ) അയ്യയ്യയ്യയ്യാ