Olakkaattil

Lyricsഗാനവരികൾ

Akkuthikku thakkuthikku thaadippaadi theeram thedi

katta maram patta maram vetti vetti thoniyaakki

thuzhanju neengiyo, thira murinjuvo, mana munarnnuvo

chiriyuthirnnuvo…hoy….oh hoy….

olakkaattil thaalam thullunne

thonippaattil theeram mungunne..

alakal chithari animuthu maala

nurakal vithari kadalorathu

mungaam kuzhi moodum kulirala

azhakilozhukidumee pooppaalika

minni…minni…minni…minni…minni….

olakkaattil thaalam thullunne

thonippaattil theeram mungunne..

manjukaalam nottu nilkkum

kunju poovin naanam maari

varnna jaalam peeli neerthi

chendulanjaadi….(manjukaalam…)

hridayangal paadi snehaardra gaanam

adharangal ettu paadunnuu

mizhiyinayilozhukee madhura kaavyam

kavilinakal thazhukee mridula bhaavam

ithal viriyuminiyum shilpam

ezhuthumoru sundara chithram

uyarumini meghatheril vaanampaadee…..

(olakkaattil…..)

anthivaanam poothu nilkkum

kunkumappoo vaarichoodi

antharangam thaalamenthi

chenkathir choodi…(anthivaanam…)

manchaadikkaatte maalayenthum kaatte

manamozhukum moovanthikkaatte…

karalukaliloori layana thaalam

kannukalil minni sneha raagam

ithal viriyuminiyum shilpam

ezhuthumoru sundara chithram

uyarumini meghatheril vaanampaadee…..

(olakkaattil…..)

അക്കുത്തിക്കുത്തക്കുത്തിക്കുത്താടിപ്പാടിത്തീരംതേടി

കട്ടമരം പട്ടമരം വെട്ടിവെട്ടിത്തോണിയാക്കി

തുഴഞ്ഞു നീങ്ങിയോ,തിര മുറിഞ്ഞുവോ,മനമുണര്‍ന്നുവോ

ചിരിയുതിര്‍ന്നുവോ…ഹോയ്….ഓ ഹോയ്….

ഓളക്കാറ്റില്‍ താളം തുള്ളുന്നെ

തോണിപ്പാട്ടില്‍ തീരം മുങ്ങുന്നെ

അലകള്‍ ചിതറി അണിമുത്തു മാല

നുരകള്‍ വിതറി കടലോരത്തു്

മുങ്ങാംകുഴി മൂടും കുളിരല

അഴകിലൊഴുകിടുമീ പൂപ്പാലിക

മിന്നി…മിന്നി..മിന്നി…മിന്നി…മിന്നി….

ഓളക്കാറ്റില്‍ താളം തുള്ളുന്നെ

തോണിപ്പാട്ടില്‍ തീരം മുങ്ങുന്നെ….

മഞ്ഞുകാലം നോറ്റു നില്‍ക്കും

കുഞ്ഞു പൂവിന്‍ നാണം മാറി

വര്‍ണ്ണജാലം പീലി നീര്‍ത്തി

ചെണ്ടുലഞ്ഞാടി….(മഞ്ഞുകാലം…)

ഹൃദയങ്ങള്‍ പാടി സ്നേഹാര്‍ദ്ര ഗാനം

അധരങ്ങള്‍ ഏറ്റു പാടുന്നൂ

മിഴിയിണയിലൊഴുകീ മധുര കാവ്യം

കവിളിണകള്‍ തഴുകീ മൃദുലഭാവം

ഇതള്‍ വിരിയുമിനിയും ശില്പം

എഴുതുമൊരു സുന്ദര ചിത്രം

ഉയരുമിനി മേഘത്തേരില്‍ വാനമ്പാടീ…..

(ഓളക്കാറ്റില്‍ …..)

അന്തിവാനം പൂത്തു നില്‍ക്കും

കുങ്കുമപ്പൂ വാരിച്ചൂടി

അന്തരംഗം താലമേന്തി

പൊന്‍കതിര്‍ ചൂടി…

അന്തിവാനം പൂത്തു നില്‍ക്കും

കുങ്കുമപ്പൂ വാരിച്ചൂടി

അന്തരംഗം താലമേന്തി

ചെങ്കതിർ ചൂടി..

മഞ്ചാടിക്കാറ്റേ മാലയേന്തും കാറ്റേ

മണമൊഴുകും മൂവന്തിക്കാറ്റേ…

കരളുകളിലൂറി ലയനതാളം

കണ്ണുകളില്‍ മിന്നി സ്നേഹരാഗം

ഇതള്‍ വിരിയുമിനിയും ശില്പം

എഴുതുമൊരു സുന്ദര ചിത്രം

ഉയരുമിനി മേഘത്തേരില്‍ വാനമ്പാടീ…..

(ഓളക്കാറ്റില്‍ …..)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Saakshyamസാക്ഷ്യം സിനിമയിലെ മറ്റ് ഗാനങ്ങൾ