ഓ ബുൽ ബുൽ ബുലെമാ
ഓ ബുൽ ബുൽ ബുലെമാ
നീ മായത്തേരിൽ മാനത്തേറാൻ വാ (ഓ ബുൽ )
ആ തളിർമുകിൽകുട ചൂടാം
ചിൽ ചിലംമഴതള വാങ്ങാം
പാൽ വഴി തടങ്ങളിൽ ഓടാം
ഒന്നാടി പാടാം
അലോഹാ..അലോഹാ..അലോഹാ..ഐയ് അഓ
(ഓ ബുൽ )
വെള്ളിത്താടിയൊരുങ്ങി തെന്നിപാറിയകന്നേ
സമ്മാനങ്ങളുമായി തുമ്പിക്കൂട്ടം
കുഞ്ഞിക്കണ്ണുകൾ പൊത്തി കൊഞ്ചുംകൈവളയേകാൻ
മിന്നൽ പെണ്ണ് വരുന്നേ മിന്നി കൂടെ
കുഞ്ഞു മാലാഖമാർ കെട്ടുമൂഞ്ഞാലയിൽ
ആശകൾ തീരെ നീ ആടുവാൻ പോയ് വരൂ
അവരൊപ്പമിരുന്ന് കളിച്ചു രസിച്ചിനിയെത്താൻ വൈകല്ലേ
അലോഹാ..അലോഹാ..അലോഹാ..ഐയ് അഓ
(ഓ ബുൽ )
നിന്നെ തൊട്ട് പിടിക്കാൻ ലുക്കാചുപ്പി കളിക്കാൻ
തിങ്കൾ പൂക്കണ മാൻകുട്ടിക്കൊരു മോഹം
തുള്ളും വിണ്ണിലെ മീനെ ചില്ലിൻചെത്തിയെടുക്കാം
താഴെ വീട്ടിലെ ആമ്പൽ പൊയ്കയിലാക്കാം
രാവു മായുമ്പൊഴും നാളെയാവുമ്പൊഴും
മായുമോ ഇത്രമേൽ നല്ലൊരീ വേളകൾ
ഇതിലോർമ്മകൾ നിന്നുടെ നെഞ്ചിനകത്തിനിയെന്നും-
കാണില്ലേ
അലോഹാ..അലോഹാ..അലോഹാ..ഐയ് അഓ
(ഓ ബുൽ )