Neram thettippoyaalum

Lyricsഗാനവരികൾ

Neram thettippoyaalum praayam thettippoyaalum (2)

Mohangalkkennennum noorazhaku

Doorathe poonkompil chekkeraan paarumpol

Puthan moham chollaam puthiyoru kadhayezhuthaam

(Neram thettippoyaalum..)

Koodu thurannaashappakshi ninneppole maanathalayaan

Koodu marannaadi paadaan veendum vanno kaalam

Ezhazhakil vesham kettaam poovalchantham maattichamayaam

Ethu malarkkompum melil nammalkkennum swantham

kai nirayunnallo kaivitta vasantham

Kaattarulunnallo naam thirayum gandham

Ini onnichoree naalin thaalil

puthiyoru kadhayezhuthaam

seniors oho seniors

seniors oho seniors

Angakale thinkalppennin minnum praayam pathinezhalle

aanoruvan nokkippoyaal naanam thonnum praayam

Sundari than maaratheyyaan kannil swarnna poovampille

Onnarikil chennaal moolaan chundil moolippaattum

Ormmakalil ninnum nammeyarinjinnum

swaagathavum paadi maadi vilichille

Yuvaswapnam pookkum muttathethaam

puthiyoru kadhayezhuthaam

seniors oho seniors

seniors oho seniors

(Neram thettippoyaalum..)

നേരം തെറ്റിപ്പോയാലും പ്രായം തെറ്റിപ്പോയാലും (2)

മോഹങ്ങൾക്കെന്നെന്നും നൂറഴക്

ദൂരത്തെ പൂങ്കൊമ്പിൽ ചേക്കേറാൻ പാറുമ്പോൾ

പുത്തൻ മോഹം ചൊല്ലാം പുതിയൊരു കഥയെഴുതാം

(നേരം തെറ്റിപ്പോയാലും….)

കൂടു തുറന്നാശപ്പക്ഷി നിന്നെപ്പൊലെ മാനത്തലയാൻ

കൂടു മറന്നാടി പടാൻ വീണ്ടും വന്നോ കാലം

ഏഴഴകിൽ വേഷം കെട്ടാം പൂവൽചന്തം മാറ്റിച്ചമയാം

ഏതു മലർക്കൊമ്പും മേലിൽ നമ്മൾക്കെന്നും സ്വന്തം

കൈ നിറയുന്നല്ലോ കൈവിട്ട വസന്തം

കാറ്റരുളുന്നല്ലോ നാം തിരയും ഗന്ധം

ഇനി ഒന്നിച്ചൊന്നീ നാളിൻ താളിൽ

പുതിയൊരു കഥയെഴുതാം

സീനിയേഴ്സ് ഓഹോ സീനിയേഴ്സ്

അങ്ങകലെ തിങ്കൾപ്പെണ്ണിൻ മിന്നും പ്രായം പതിനേഴല്ലേ

ആണൊരുവൻ നോക്കിപ്പോയാൽ നാണം തോന്നും പ്രായം

സുന്ദരി തൻ മാറത്തെയ്യാൻ കണ്ണിൽ സ്വർണ്ണപ്പൂവമ്പില്ലേ

ഒന്നരികിൽ ചെന്നാൽ മൂളാൻ ചുണ്ടിൽ മൂളിപ്പാട്ടും

ഓർമ്മകളിൽ നിന്നും നമ്മെയറിഞ്ഞിന്നും

സ്വാഗതവും പാടി മാടി വിളിച്ചില്ലേ

യുവസ്വപ്നം പൂക്കും മുറ്റത്തെത്താം പുതിയൊരു കഥയെഴുതാം

സീനിയേഴ്സ് ഓഹോ സീനിയേഴ്സ്

നേരം തെറ്റിപ്പോയാലും….)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Seniorsസീനിയേഴ്സ് സിനിമയിലെ മറ്റ് ഗാനങ്ങൾ