Muthu Nee Mulla Mottu Nee

Lyricsഗാനവരികൾ

മുത്തു നീ മുല്ല മൊട്ടു നീ

മുത്തമിട്ടു നിൻ മേലാകെ

പൊട്ടു നീ ചെല്ല പൊട്ടു നീ

ചന്തമിട്ടു നിൻ ചേലാകെ (മുത്തു)

തത്തി തത്തി പാറും തത്തമ്മേ നീ ആട്

കുക്കൂ കുക്കൂ കൂകി മുക്കൂത്തിക്കിളി പാട്

എൻ കൂട്ടിൽ കൂട് (മുത്തു )

വഴിദൂരമൊഴുകുന്ന വാൽതാരകം നീ

ഇനിയേതു തിരി നിന്റെ വഴികാട്ടുമോ

മിഴിതന്നിലെരിയുന്ന നിൻ മോഹമാകെ

നിറവാർന്നു നിറവാർന്നു നീ പാറുമോ

മാലാഖ നീയേ മഞ്ചാടി നീയേ

മാനത്തു നിന്നേ താരം നോക്കുന്നേ

നീ വായോ വായോ (മുത്തു)

അലിവോടെ വിരിയുന്ന പകലോട് കൂടി

അഴകോടെ വിടരുന്ന ചിരിയാകുമോ

കഥതേടി അലയുന്ന മുകിലോട് മെല്ലെ

പ്രിയമുള്ള കനവിന്റെ കഥ ചൊല്ലുമോ

പൂത്തുമ്പി പോലെ പൂങ്കാറ്റു മേലേ

അമ്മാനമാടാൻ കൂടെ പോരില്ലേ

നീ വായോ വായോ (മുത്തു)

Watch Videoവീഡിയോ കാണുക

Video Thumbnail

More from My Santaമൈ സാന്റ സിനിമയിലെ മറ്റ് ഗാനങ്ങൾ