Mekkarayilu Thirayadikkanu

Lyricsഗാനവരികൾ

Mekkarayilu thirayadikkanu peelikkannaale

poonthirayilu meen pedaykkanu neelakkannaale

aadiyethanu paadiyethanu chaakarakkolu

ee thurayilu thoniyethana neraminnaanu….

varum ullaasakkaalam nallomalkkaalam

kaiyyodu kai chernnidaam…

puthu sangeetham paadi kondaadum melam

pookkaalam vannomale…

mannin ullam kaanaan ee vinnin naalam vanne

edan thottam thaazhe vanne….

minnum ponnum choodi aa kunjodangal aadi

chellakkaattum koodeppaadunne….

(mekkarayilu…..)

siyonile kaatte…varuu varuu koode

parimala thailam thookaanaay….

ilam manju veezhum olivilakkaadaay

kadalkkara maari shaaronaay….

maarivillu maanamonnu neerthidunnithaa

poo parathi praavinangal paaridunnithaa

mannilaake nalla naalu vannu chernnithaa…

paadidunnu maalaakhamaar…

mannin ullam kaanaan ee vinnin naalam vanne

edan thottam thaazhe vanne….

minnum ponnum choodi aa kunjodangal aadi

chellakkaattum koodeppaadunne….

(mekkarayilu…..)

idayante geetham nilaavumaay chernnu

parisarametho poonkaavaay…

ini varum kaalam nirangalil neenthum

chiricheppu neetti saubhaagyam…

munthirippoo muthaninju kunju vallikal

kunthirikkam kondu vannu manju sandhyakal

anthiveyil ponnaninju pallimedayil

mangalangal vaasanthameki…

mannin ullam kaanaan ee vinnin naalam vanne

edan thottam thaazhe vanne….

minnum ponnum choodi aa kunjodangal aadi

chellakkaattum koodeppaadunne….

(mekkarayilu…..)

മേക്കരയിലു് തിരയടിക്കണു് പീലിക്കണ്ണാളേ

പൂന്തിരയിലു് മീൻ പെടയ്ക്കണു് നീലക്കണ്ണാളേ

ആടിയെത്തണു് പാടിയെത്തണു് ചാകരക്കോളു്

ഈ തുറയിലു് തോണിയെത്തണ നേരമിന്നാണു്….

വരും ഉല്ലാസക്കാലം നല്ലോമൽക്കാലം

കയ്യോടു് കൈ ചേർന്നിടാം…

പുതു സംഗീതം പാടി കൊണ്ടാടും മേളം

പൂക്കാലം വന്നോമലേ…

മണ്ണിൻ ഉള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ

ഏദൻതോട്ടം താഴെ വന്നേ….

മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങൾ ആടി

ചെല്ലക്കാറ്റും കൂടെപ്പാടുന്നേ….

(മേക്കരയിലു്…..)

സിയോണിലെ കാറ്റേ…വരൂ വരൂ കൂടെ

പരിമളത്തൈലം തൂകാനായ്….

ഇളംമഞ്ഞു വീഴും ഒലീവിലക്കാടായ്

കടൽക്കരമാറി ഷാരോണായ്….

മാരിവില്ലു മാനമൊന്നു നീർത്തിടുന്നിതാ

പൂ പറത്തി പ്രാവിനങ്ങൾ പാറിടുന്നിതാ

മണ്ണിലാകെ നല്ലനാളു് വന്നു ചേർന്നിതാ…

പാടിടുന്നു മാലാഖമാർ…

മണ്ണിൻ ഉള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ

ഏദൻതോട്ടം താഴെ വന്നേ….

മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങൾ ആടി

ചെല്ലക്കാറ്റും കൂടെപ്പാടുന്നേ….

(മേക്കരയിലു്…..)

ഇടയന്റെ ഗീതം നിലാവുമായ്‌ ചേർന്നു

പരിസരമേതോ പൂങ്കാവായ്…

ഇനി വരും കാലം നിറങ്ങളിൽ നീന്തും

ചിരിച്ചെപ്പു നീട്ടി സൗഭാഗ്യം…

മുന്തിരിപ്പൂ മുത്തണിഞ്ഞു കുഞ്ഞു വള്ളികൾ

കുന്തിരിക്കം കൊണ്ടുവന്നു മഞ്ജുസന്ധ്യകൾ

അന്തിവെയിൽ പൊന്നണിഞ്ഞു പള്ളിമേടകൾ

മംഗളങ്ങൾ വാസന്തമേ…

മണ്ണിൻ ഉള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ

ഏദൻതോട്ടം താഴെ വന്നേ….

മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങൾ ആടി

ചെല്ലക്കാറ്റും കൂടെപ്പാടുന്നേ….

(മേക്കരയിലു്…..)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Mariyam Mukkuമറിയം മുക്ക് സിനിമയിലെ മറ്റ് ഗാനങ്ങൾ