Mazhayulla Raathriyil

Lyricsഗാനവരികൾ

Mazhayulla raathriyil manassinte thoovalil

viral thottunarthunnathaare(mazhayulla…)

arikathirunnoru priyamulla paattaay (2)

paribhavam pakarunnathaare….

(mazhayulla….)

paathiyadanjoren mizhiyithal thumpinmel

manichundu cherkkuvaan varunnathaare

paarvana chandranaay pathungi ninnen maaril

panineeru peyyuvaan varunnathaare

pranayam thulumpi nilkkum

oru ponmaniveena thalodi (pranayam….)

oru swara maariyaay pozhinjathaare

(mazhayulla….)

hridhayathinullil dalamarmmarangal pol

madhuraaga manthramaay midichathaare

vaarilam poovaam viral thumpu kondetho

vasanthathe nulluvaan kothichathaare

madhuram purandu nilkkum

manassin kanimullayiletho(madhuram….)

oru varasooryanaay virinjathaare

(mazhayulla….)

മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ

വിരല്‍ തോട്ടുണർത്തുന്നതാരെ (മഴയുള്ള …)

അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്‌ (2)

പരിഭവം പകരുന്നതാരെ (മഴയുള്ള …)

പാതിയടഞ്ഞൊരെന്‍ മിഴിയിതൾത്തുമ്പിന്മേല്‍

മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരെ

പാര്‍വണചന്ദ്രനായ്‌ പതുങ്ങി നിന്നെന്‍ മാറില്‍

പനിനീര് പെയ്യുവാന്‍ വരുന്നതാരെ

പ്രണയം തുളുമ്പി നില്‍ക്കും

ഒരു പൊന്മണിവീണ തലോടി (പ്രണയം …)

ഒരു സ്വരമാരിയായ് പോഴിഞ്ഞതാരെ (മഴയുള്ള …)

ഹൃദയത്തിനുള്ളില്‍ ദലമര്‍മ്മരങ്ങള്‍ പോല്‍

മധുരാഗമന്ത്രമായ് മിടിച്ചതാരെ

വാരിളംപൂവാം വിരല്‍ ത്തുമ്പ് കൊണ്ടേതോ

വസന്തത്തെ നുള്ളുവാന്‍ കൊതിച്ചതാരെ

മധുരം പുരണ്ടു നില്‍ക്കും

മനസ്സിന്‍ കനിമുല്ലയിലേതോ (മധുരം …)

ഒരു വരസൂര്യനായ്‌ വിരിഞ്ഞതാരെ (മഴയുള്ള …)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Kadhaകഥ സിനിമയിലെ മറ്റ് ഗാനങ്ങൾ