kuru nirayo mazha mazha mukil nirayo
kunukunu chikura madana laasya lahariyo
vana nirayo ghanaghana neelimayo
alakadalilakiyaadum amrithamadhanamo
(kurunirayo)
kaarkuzhalil karivarivaarkuzhalil
viralnakha naagamizhayum ooduvazhikalil
kunnukalil shaadwala bhangikalil
rathirasamennum ozhukum eka moorchayil
adimudiyoru daaham udalulayum melam
asthikalkkulliloru theenaalam thirinaalam
(kurunirayo)
neelmizhikal pathayum nirvrithiyil
pinayum nizhalukalude padavinyaasam
nermanikal chitharum chillukalil
theliyum shaivashakthi ekamaathrayil
adimudiyoru jaalam athilaliyum kaalam
asthikalkkulliloru theenaalam thirinaalam
(kurunirayo)
നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗസ
നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗ
പനിപമപ മപമഗമ ഗമഗസ നിസഗമപ……
സനിസനിസ നിസനിസനി പനിപമ ഗമപനിസ
കുറുനിരയോ മഴ മഴ മുകില്‍നിരയോ
കുനുകുനു ചികുര മദന ലാസ്യലഹരിയോ
വനനിരയോ ഘനഘന നീലിമയോ
അലകടലിളകിയാടും അമൃതമഥനമോ
(കുറുനിരയോ…)
കാര്‍കുഴലില്‍ കരിവരി വാര്‍കുഴലില്‍
വിരല്‍നഖ നാദമിഴയുമൂടുവഴികളില്
കുന്നുകളില്‍ ശാദ്വലഭംഗികളില്
രതിരസമെന്നുമൊഴുകുമേകമൂര്ഛയില്
അടിമുടിയൊരു ദാഹം, ഉടലുലയും മേളം
അസ്ഥികള്‍ക്കുള്ളിലൊരു തീനാളം, തിരിനാളം
(കുറുനിരയോ…)
നീള്‍മിഴികള്‍ പതയും നിര്‍വൃതിയില്‍
പിണയും നിഴലുകളുടെ പദവിന്യാസം
നീര്മണികള് ചിതറും ചില്ലുകളില്‍
തെളിയും ശൈവശക്തി ഏകമാത്രയില്‍
അടിമുടിയൊരു ജാലം, അതിലലിയും കാലം
അസ്ഥികള്‍ക്കുള്ളിലൊരു തീനാളം, തിരിനാളം
(കുറുനിരയോ…)