കുക്കൂ കുക്കൂ തീവണ്ടീ കൂകിപ്പായും തീവണ്ടീ
കൂട്ടിനു ഞാനും കൂടെപ്പോന്നോട്ടേ….(കുക്കൂ)
ഓ….ഓ…. ഓ….
സ്വര്‍ഗം പോലൊരു നാടുണ്ടകലെ സ്വര്‍ണ്ണത്തുമ്പികളുണ്ടവിടെ
ഓ…ഹോയ്…
മായാദ്വീപില്‍ മേഞ്ഞുനടക്കും മാന്‍കുഞ്ഞുങ്ങളുമുണ്ടവിടെ
ഒരു മാടപ്രാവിന്‍ ചിറകില്‍ തെളിമാനത്തെങ്ങും പാറാം
നിറമേഴും മിന്നിത്തെന്നും മഴവില്ലിന്മേട്ടില്‍ പോകാം
ഒരു കുഞ്ഞിച്ചെപ്പില്‍ നക്ഷത്രപ്പൂ മുത്തു പതിച്ചീടാം..
കുക്കൂ കുക്കൂ…
കുക്കൂ കുക്കൂ തീവണ്ടീ കൂകിപ്പായും തീവണ്ടീ (2)
മഞ്ഞുനിലാവില്‍ ഊഞ്ഞാലാടാന്‍ മുന്തിരിവള്ളികളുണ്ടവിടെ
ഓ….ഓ…. ഓ….
ആരും പാടാ പാട്ടുകള്‍ മീട്ടാന്‍ തങ്കത്തമ്പുരുവുണ്ടവിടെ
അലയില്ലാ തെളിനീര്‍പ്പുഴയില്‍ പരല്‍ മീനായെങ്ങും നീന്താം
തെളിവേറും മുങ്ങാങ്കുഴിയില്‍ മണിമുത്തും പൊന്നും വാരാം
ഓരോടക്കുഴലായ് ഉണ്ണിക്കണ്ണന് കൂട്ടു നടന്നീടാം..
കുക്കൂ കുക്കൂ…
(കുക്കൂ)