Koottinilamkili

Lyricsഗാനവരികൾ

Koottinilamkili

ഓഹോഹോ…

ഏഹേ………തുതുതുരുത്തുതു

പരപ്പപ്പപ്പാരപ്പപ്പപ്പ…

ഡഡഡാരഡഡഡ……….

ലലലലാ ലലലലല………

കൂട്ടിന്നിളംകിളി പാട്ടുംകളീയുമായ്

പാറിപ്പറന്നേ വരാം

പുന്നാരം ചൊല്ലുമീ മന്ദാരച്ചോലയില്‍

ഇമ്പം ചൊരിഞ്ഞേവരാം

ഒഹോഹോ………

ഒരു നീലത്തടാകത്തെയാകെക്കലക്കുന്ന

കാറ്റിന്റെ കൈ നീളുന്നു

വെണ്‍കൊട്ടാരക്കെട്ടിന്റെ മാറാലക്കുള്ളിലും

വെട്ടം വിരുന്നെത്തുന്നു

ചായുമീ ചില്ലകള്‍ പൂവു ചൂടും

മെയ് പൂത്തൊരാകാവുകള്‍ നൃത്തമാടും

വെയിലാറുമ്പോള്‍ തണലാകുമ്പോള്‍

വഴികളായ വഴികളെങ്ങുമരിയ നിഴലുമായ്

(കൂട്ടിന്നിളം കിളി……..)

ഒഹോഹോ…….

ഒരു ഗാനപ്രവാഹത്തെപാടെ മുറിക്കുന്ന

താളപ്പിഴയാകുന്നു

പൊടിമൂടുന്ന കണ്ണാടിച്ചില്ലിന്‍ കപോലത്തെ ആരോ പളുങ്കാക്കുന്നു

വാരിളം കൂമ്പുകള്‍ കൂട്ടുവന്നു

പൂവല്ലിയില്‍ താണിരുന്നാടിടുന്നു

പകലാകുമ്പോള്‍ ഇരവാകുമ്പോള്‍

കിളികളായ കിളികള്‍ നെയ്ത കവിത മൂളുവാന്‍…

(കൂട്ടിന്നിളം കിളി……..)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Butterfliesബട്ടര്‍ഫ്ലൈസ്‌ സിനിമയിലെ മറ്റ് ഗാനങ്ങൾ