Kanyaasutha

Lyricsഗാനവരികൾ

Not Available

കന്യാസുതാ കാരുണ്യദൂതാ
അത്യുന്നതങ്ങള്‍ വാഴ്ത്തുന്നു നിന്നെ
നിന്‍ തിരുമുറിവുകള്‍ ഹൃദയങ്ങളില്‍ അണിയാം ഞങ്ങള്‍
കന്യാസുതാ……..

ആത്മാവിലും ആകാശത്തും ഇടയന്റെ പാട്ടിന്റെ ഈണത്തിലും
പൂങ്കാറ്റിലും പുല്‍മേട്ടിലും സുസ്നേഹ ലാവണ്യ സങ്കീര്‍ത്തനം
നേര്‍വഴിതേടിയിന്നീയിരുള്‍ മൂടിയ ഭൂമിയില്‍ നില്‍പ്പു ഞങ്ങള്‍
കന്യാസുതാ…….

നീനന്മ തന്‍ പൂങ്കാവനം ദാഹിക്കും ജീവനു പാനപാത്രം
ത്യാഗങ്ങള്‍ തന്‍ അള്‍ത്താരയില്‍ വാഗ്ദാനം തന്നു നീ നിന്റെ രാജ്യം
കാല്‍ വരിചൂടിയ ചോരയില്‍ പാപ വിമോചിതരായി ഞങ്ങള്‍
കന്യ സുതാ………

Watch Videoവീഡിയോ കാണുക

Video Thumbnail

More from Butterfliesബട്ടര്‍ഫ്ലൈസ്‌ സിനിമയിലെ മറ്റ് ഗാനങ്ങൾ