കണ്ണിന്‍റെ കണ്ണല്ലേ കള്ളിപ്പെണ്ണ്
കണ്ടാലും തീരില്ലേ കള്ളക്കണ്ണാ
കല്യാണം ആയല്ലോ പൊന്നോണം പോയല്ലോ
നെഞ്ചിന്‍ ചേലില്‍ പൊന്നിന്‍ നൂല് മങ്ങിപ്പോയല്ലോ
ആ……..
തെക്കൂന്നു വടക്കോട്ട് ഉടുക്കുമായ് പോകും
തച്ചോളി കഥയിലെ വരിനെല്ലിന്‍കാറ്റേ
പച്ചോലക്കുറിമാനം വരച്ചൊന്നു തന്നാല്‍
മറ്റാരും അറിയാതെ കൊടുക്കാമോ കാറ്റേ
പിച്ചകവള്ളികള്‍ പൂ വിതറും തെക്കിനിയില്‍ ഞാന്‍ വന്നല്ലോ
തൊട്ടയല്‍വീട്ടിലെ മുത്തശ്ശിമാര്‍ തൊട്ടുനുണഞ്ഞതു കഥയാകും
മിഴിരണ്ടും പറയുന്നേ കള്ളിപ്പെണ്ണിന്‍ മോഹം
(കണ്ണിന്‍റെ)
നംതനം തന തംതനം ആ..
നെറ്റിയില്‍ ഇലക്കുറിച്ചുരുള്‍മുടിത്തുമ്പില്‍
മുറ്റത്തെ തുളസിപ്പൂങ്കതിരൊന്നു ചൂടി
സ്വപ്നങ്ങളുറങ്ങുമെന്‍ കരളിന്‍റെയുള്ളിൽ എത്തി നീ
പുലര്‍മഞ്ഞിന്‍ ഇളവെയില്‍ പോലെ
വൃശ്ചികരാവിലെ വാര്‍മതിതന്‍ കച്ചയഴിഞ്ഞു നിലാവായി
പിച്ചള തേച്ചുമിനുക്കിയൊരു മച്ചറവാതില്‍ തുറന്നു തരൂ
തിരുനെറ്റിക്കുറി മാഞ്ഞു വാനില്‍ ചായും തിങ്കള്‍
(കണ്ണിന്‍റെ)