Kanneerppaadam

Lyricsഗാനവരികൾ

കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി
എരിവേനലില്‍ ഒരു സൂര്യനും ഈ ഞാനും എന്‍ നോവും എരിഞ്ഞു തീരും യാമം
കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി
ഓരോരോ മാഹങ്ങള്‍ ഇതള്‍ നീര്‍ത്തും ആത്മാവിന്‍
കാണാത്ത കൈവഴിയില്‍
(ഓരോരോ )
ഏതേതോ നോവിന്റെ വേഷമാടി
എന്നെന്നും ശാപങ്ങള്‍ സ്വന്തമാക്കി
നെഞ്ചേറ്റു വാങ്ങും നൊമ്പരം
കര്‍മ്മ ബന്ധങ്ങളോ
ജന്മഭാരങ്ങളോ
കൈ നീട്ടി വാങ്ങും ശോകാഗ്നികള്‍
കണ്ണീര്‍പ്പാടം തേടി കനലാഴികളില്‍ നീന്തി
സ്നേഹിച്ചും ലാളിച്ചും നാം പോറ്റും സ്വപ്നത്തിന്‍
കൈക്കുമ്പിള്‍ ചോര്‍ന്നൊഴിഞ്ഞു
(സ്നേഹിച്ചും )
പണ്ടെന്നോ നാം കണ്ട പാഴ്ക്കിനാവിന്‍
പൂമരക്കൊമ്പത്തെ കൂടൊഴിഞ്ഞു
ഏകാന്തനായു് നാം ഭൂമിയില്‍
ഏതു് വിണ്‍ഗംഗയില്‍ മൂകനായു് മുങ്ങണം
പ്രാണന്നു മോക്ഷം തിരഞ്ഞീടുവാന്‍
(കണ്ണീര്‍പ്പാടം )

Watch Videoവീഡിയോ കാണുക

Video Thumbnail

More from Rajathanthramരാജതന്ത്രം സിനിമയിലെ മറ്റ് ഗാനങ്ങൾ