Kadalariyilla

Lyricsഗാനവരികൾ

kadalariyilla karayariyilla

karalil nirayum pranayonmaadam

azhake ennum nee swantham

kadalariyaathe karayariyaathe

pakaraam njaanen jeevithamadhuram

nizhalaay koode poraam njaan

njaan thediya chandrodayamee mukham

njaan thediya priyasaanthwanamee mozhi

ariyaatheyorithal poyoru poovu nee

podi moodiya vilayeriya muthu nee

pakaramaay nalkuvaan chudumizhineerppoovum

thengum raavum maathram

kanavukal nurayumee thirakalil nee varoo

(kadalariyilla)

kanal maariya jwaalaamukhamee manam

njaan thediya sooryodayamee mukham

kalanoopuramilakunnoru kanavu nee

vidhiyekiya kaniveriya porulu nee

pakaramaay nalkuvaan oru

theeraa moham perum nencham maathram

ennumee kaikalil nirayuvaan njaan varum

(kadalariyilla)

കടലറിയില്ല കരയറിയില്ല

കരളില്‍ നിറയും പ്രണയോന്മാദം

അഴകേ എന്നും നീ സ്വന്തം

കടലറിയാതെ കരയറിയാതെ

പകരാം ഞാനെന്‍ ജീവിതമധുരം

നിഴലായ് കൂടെ പോരാം ഞാന്‍

ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം

ഞാന്‍ തേടിയ പ്രിയസാന്ത്വനമീ മൊഴി

അറിയാതെയൊരിതള്‍ പോയൊരു പൂവു നീ

പൊടി മൂടിയ വിലയേറിയ മുത്തു നീ

പകരമായ് നല്‍കുവാന്‍ ചുടുമിഴിനീര്‍പ്പൂവും

തേങ്ങും രാവും മാത്രം……

കനവുകള്‍ നുരയുമീ തിരകളില്‍ നീ വരൂ

ഉം… ഉം… ഉം… ഉം… ഉം…

(കടലറിയില്ല)

കനല്‍ മാറിയ ജ്വാലാമുഖമീ മനം

ഞാന്‍ തേടിയ സൂര്യോദയമീ മുഖം

കളനൂപുരമിളകുന്നൊരു കനവു നീ

വിധിയേകിയ കനിവേറിയ പൊരുളു നീ

പകരമായ് നല്‍കുവാന്‍ ഒരു തീരാ-

മോഹം പേറും നെഞ്ചം മാത്രം

എന്നുമീ കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും

ഉം… ഉം… ഉം… ഉം… ഉം…

(കടലറിയില്ല)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Kannurകണ്ണൂര്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ