കാഞ്ഞുപോയെന്റെയീ
കാഞ്ഞിരമനസ്സില്‍ നീ
തേനിറ്റും മാതളപ്പൂക്കളായി
തേഞ്ഞുപോയെന്റെയാ
താരാട്ടുപാട്ടില്‍ നീ
താളം പകര്‍ന്ന ജതികളായി
ആകെത്തളര്‍ന്നു കരഞ്ഞുകലങ്ങിയ
കടലിന്റെ നിശ്വാസരാഗമായി
കേഴും മിഴാവിന്റെ ആഴങ്ങളില്‍ നീ
ആരോ ഒളിപ്പിച്ച കാവ്യമായി
വറുതിയിലും മെല്ലെ തിരിനീട്ടിയുണരുമെന്
ആര്ഷാടസന്ധ്യതന് ഒളിവിളക്കായി
കവിള് പാതി കൂമ്പി
കരള്‍നൊന്തു വാടി
എന്തേ നീ മഞ്ഞിന്റെ മറവിലൂടലിഞ്ഞു പോയി
പെണ്ണേ നീ മഞ്ഞിന്റെ മറവിലൂടലിഞ്ഞു പോയി