Hey shingari

Lyricsഗാനവരികൾ

Not Available

ഹെയ് ശിങ്കാരി..ഞാൻ ചേമന്തി

മീനല്ലയോ വാൽകണ്ണ്

ഇത് പൂമീന്… തനി പൊൻമീന്

തേൻ കിണ്ണമോ… ചെഞ്ചുണ്ട്

കാർകൂന്തൽ തരളമുരുകി ഇരുളിലലിയും ഒരു നദിയായ്..

നിൻ മാറിൽ പടരും ഉടലുമദനപുളക സുമലതയായ്

നിറഞ്ഞു തുളുമ്പി മറിഞ്ഞ നിലാവ് നീ..

ഹെയ് ശിങ്കാരി..ഞാൻ ചേമന്തി

മീനല്ലയോ വാൽകണ്ണ്..

മോഹിച്ചു പോയില്ലേ..മോതിരം മാറീല്ലേ

ജീവന്റെ ജീവനല്ലേ..

മാമഴ പെണ്ണായ് ഞാൻ മാരന്റെ കണ്ണായ് ഞാൻ മാറിൽ നീ ചായുകില്ലേ

വാർത്തിങ്കളിന്നു നിൻ പൂനെറ്റിയാകും..

താമരപൂക്കൾ നിൻ പാദങ്ങളാകും

ആറിലും നൂറിലും ആരും കണ്ടാൽ മോഹിക്കും നിന്നെ…

ഹെയ് ശിങ്കാരി..ഞാൻ ചേമന്തി

മീനല്ലയോ വാൽകണ്ണ്

നാല് നാൾ പോയില്ലേ…നാണവും മാഞ്ഞില്ലേ

വീണയായ് മാറിയില്ലേ

പാതിമേയ് തന്നിലെ..പാൽക്കുടം ചോർന്നില്ലേ..

പഞ്ചമം മീട്ടിയിലേ…

താരങ്ങളെൻ മണിതാലിയിൽ മിന്നും

താരിളം തെന്നലോ ചാമരം വീശും

വെണ്ണിലാ ചില്ലയിൽ പൊന്നൂഞ്ഞാലിട്ടാടാൻ പോരു നീ…

ഹെയ് ശിങ്കാരി..ഞാൻ ചേമന്തി

മീനല്ലയോ വാൽകണ്ണ്

ഇത് പൂമീന്… തനി പൊൻമീന്

തേൻ കിണ്ണമോ… ചെഞ്ചുണ്ട്

Watch Videoവീഡിയോ കാണുക

Video Thumbnail

More from Pakalppooramപകല്‍പ്പൂരം സിനിമയിലെ മറ്റ് ഗാനങ്ങൾ