Happy New Year

Lyricsഗാനവരികൾ

Happy new year Happy new year
Happy new year
aayiram ponchirakumaay varum painkilee
bhoomiyil ponnalarukal peyyum thenmozhi
akam niraye nava nava malarukal
pookkum velayil narum nava nava lahariyil
ozhukave padarave
Happy new year Happy new year
Happy new year

Poornna youvanam niramaala korkkave
maunathanthrikal swaramaala chaarthave
pulakame ninte kaikalil ninnum mukulangal choodunnu
sukruthame ninte surapadhamodu kiranangal nedunnu
puthiyoru kanavile arunimayaniyunnu
Happy new year Happy new year
Happy new year

Varnnaveechiyil manamaadi nilkkave
unmadangalaal druthathaalam kollave
nimishame ninte kanakanoolukal kavithakal neyyunnu
chirikalil ninnum chirikalil thenni
kulirukal korunnu
puthiyoru mozhiyude madhurima pakarunnu
Happy new year Happy new year
(aayiram…)

ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍
ആയിരം പൊൻചിറകുമായ് വരും പൈങ്കിളീ
ഭൂമിയിൽ പൊന്നലരുകൾ പെയ്യും തേൻമൊഴീ
അകം നിറയെ നവ നവ നവ മലരുകൾ
പൂക്കും വേളയിൽ നറും നവ നവ ലഹരിയിൽ
ഒഴുകവേ പടരവേ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി ന്യൂ ഇയര്‍

പൂർണ്ണ യൗവനം നിറമാല കോർക്കവേ
മൗനതന്ത്രികൾ സ്വരമാല ചാർത്തവേ
പുളകമെ നിന്റെ കൈകളിൽ നിന്നും മുകുളങ്ങൾ ചൂടുന്നു
സുകൃതമേ  നിന്റെ സുരപഥമോടു കിരണങ്ങൾ നേടുന്നു
പുതിയൊരു കനവിലെ അരുണിമയണിയുന്നു
ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി ന്യൂ ഇയര്‍

വർണ്ണവീചിയിൽ മനമാടി നിൽക്കവേ
ഉന്മദങ്ങളാൽ ദ്രുതതാളം കൊള്ളവേ
നിമിഷമേ നിന്റെ കനകനൂലുകൾ കവിതകൾ നെയ്യുന്നു
ചിരികളിൽ നിന്നും ചിരികളിൽ തെന്നി
കുളിരുകൾ കോരുന്നു
പുതിയൊരു മൊഴിയുടേ മധുരിമ പകരുന്നു
ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍
(ആയിരം…)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Miss Stellaമിസ്സ്‌ സ്റ്റെല്ല സിനിമയിലെ മറ്റ് ഗാനങ്ങൾ