Enthe kannanu karuppu niram
enthe kannanithra karuppu niram
kaalindiyil kulichathinaalo
kaaliyane konnathinaalo
shyama radhe chollu nin
chudu chumbanamettathinaalo
(enthe kannanu )
govardhanam pandu thrikkaiyilenthumbol
karimukil punarnnuvennu
pathinaaraayiram kaamukimaarude
anuraga kushumpu kondennu..
anuraga kushumpu kondennu
(Enthe kannanu… )
Guruvayoor kannan maruvaakkilothi
kurooramma pandenne
kalathiladachappol vaalsalya kari purandennu
ennaalumennaalum ente nirathinu
aayiram azhakundennu
(Enthe kannanu… )
(പു) എന്തേ കണ്ണനു കറുപ്പു നിറം
എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലു നിന്
ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം
(സ്ത്രീ) രാധയപ്പോള്‍ മറുപടിയോതി
ഗോവര്‍ദ്ധനം പണ്ട് തൃക്കയ്യിലേന്തുമ്പോള്‍
കരിമുകില്‍ പുണര്ന്നുവെന്നു്
(രാധയപ്പോള്‍ )
പതിനാറായിരം കാമുകിമാരുടെ (2)
അനുരാഗക്കുശുമ്പുകൊണ്ടെന്നു് (2)
(സ്ത്രീ) എന്തേ കണ്ണനിത്ര കറുപ്പു നിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
(പു) ശ്യാമരാധേ ചൊല്ലു നിന്
ചുടുചുംബനമേറ്റതിനാലോ
എന്തേ കണ്ണനു കറുപ്പു നിറം
(പു) ഗുരുവായൂര്‍കണ്ണന്‍ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍
വാത്സല്യക്കരി പുരണ്ടെന്നു്
(ഗുരുമായൂര്കണ്ണന്)
എന്നാലുമെന്നാലും എന്റെ നിറത്തിനു്
ആയിരം അഴകുണ്ടെന്നു് (2)
(എന്തേ കണ്ണനു)
(സ്ത്രീ) എന്തേ കണ്ണനു കറുപ്പു നിറം