Ee Kadalinu Kolu

Lyricsഗാനവരികൾ

uhum uhum oohoohuhum ee kadalinu kolu

huhu huhu hoo hoo hoo hoo…ee puthumazha choodu

aadyamaay mazhappalunku thulli vannu thotta neram

onnu njettiyo…ennilottiyo…

ninte maari thanna veliyettamennoraavikaaram

ettu vaangiyo…kaattirampiyo…

uhum uhum oohoohuhum ee kadalinu kolu

huhu huhu hoo hoo hoo hoo…ee puthumazha choodu

aa….aa….aa….aa…

alanjirangi megham ninnil….alinjinangi eeran maaril…

pathukkeyullil pathanju ponthi parannidunnu neeyaazhi…

paranjidaano arinjukooda pathanjathaake thanneedaan

pukachilaanidakkide thanichaake…

thidukkamaaneduthidaan enikkaake….

laa lala lala laa…lala lala laa..laa la laa…

nee thirakalil vithari njaan puthu mazha

nee mukilupol chithariyee sukha mazha…

uhum uhum oohoohuhum

huhu huhu hoo hoo hoo hoo…

ee kadalinu kolu….

ee puthumazha choodu…

njorinjorungi moham nenchil…

thudicha meenaay nee en munnil…

orikkalum njaan arinjathallee mazhakkurumpin thullaattam

orikkalum nee aninjathillee kadalthudippin chaanchaattam

ninakkithen karalthudipporukkeedaam

ninakkithen mazhappazham vilampeedaam

laa lala lala laa…lala lala laa..laa la laa…

nin varavilen karalilo nuramazha

nin ala tharum madiyilo rasamazha…

(uhum uhum….)

ഉഹും ഉഹും ഊഹൂഹുഹും ഈ കടലിനു് കോളു്

ഹുഹു ഹുഹു ഹൂഹൂഹൂഹൂ….ഈ പുതുമഴ ചൂടു്

ആദ്യമായ് മഴപ്പളുങ്കുതുള്ളി വന്നു തൊട്ടനേരം

ഒന്നു ഞെട്ടിയോ…എന്നിലൊട്ടിയോ…

നിന്റെ മാരിതന്നവേലിയേറ്റമെന്നൊരാവികാരം

ഏറ്റുവാങ്ങിയോ…കാറ്റിരമ്പിയോ…

ഉഹും ഉഹും ഊഹൂഹുഹും ഈ കടലിനു് കോളു്

ഹുഹു ഹുഹു ഹൂഹൂഹൂഹൂ….ഈ പുതുമഴ ചൂടു്….

ആ….ആ….ആ….ആ…

അലഞ്ഞിറങ്ങി മേഘം നിന്നിൽ….

അലിഞ്ഞിണങ്ങി ഈറൻ മാറിൽ…

പതുക്കെയുള്ളിൽ പതഞ്ഞുപൊന്തി പരന്നിടുന്നു നീയാഴി…

പറഞ്ഞിടാനോ അറിഞ്ഞുകൂടാ പതഞ്ഞതാകെ തന്നീടാൻ

പുകച്ചിലാണിടക്കിടെ തനിച്ചാകെ…

തിടുക്കമാണെടുത്തിടാൻ എനിക്കാകെ….

ലാ ലല ലല ലാ…ലല ലല ലാ..ലാ ലലാ…

നീ തിരകളിൽ വിതറി ഞാൻ പുതുമഴ

നീ മുകിലുപോൽ ചിതറിയീ സുഖമഴ…

ഉഹും ഉഹും ഊഹൂഹുഹും….

ഹുഹു ഹുഹു ഹൂഹൂഹൂഹൂ….

ഈ കടലിനു് കോളു്….

ഈ പുതുമഴ ചൂടു്….

ഞൊറിഞ്ഞൊരുങ്ങി മോഹം നെഞ്ചിൽ…

തുടിച്ച മീനായ്‌ നീ എൻ മുന്നിൽ…

ഒരിക്കലും ഞാൻ അറിഞ്ഞതല്ലീ മഴക്കുറുമ്പിൻ തുള്ളാട്ടം

ഒരിക്കലും നീ അണിഞ്ഞതില്ലീ കടൽത്തുടിപ്പിൻ ചാഞ്ചാട്ടം

നിനക്കിതെൻ കരൾത്തുടിപ്പൊരുക്കീടാം

നിനക്കിതെൻ മഴപ്പഴം വിളമ്പീടാം

ലാ ലല ലല ലാ…ലല ലല ലാ..ലാ ലലാ…

നിൻ വരവിലെൻ കരളിലോ നുരമഴ

നിൻ അല തരും മടിയിലോ രസമഴ…

(ഉഹും ഉഹും….)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Mariyam Mukkuമറിയം മുക്ക് സിനിമയിലെ മറ്റ് ഗാനങ്ങൾ