Edan poove (M)

Lyricsഗാനവരികൾ

Not Available

ഏദൻപൂവേ ഈറൻ പ്രാവേ

എതിരേല്പൂ തങ്കരഥം

തീരാക്കാറ്റിൽ താരാദീപം തിരയുന്നു തിങ്കൾ മുഖം

ഓരോ വർണ്ണം വാരിച്ചൂടും പോലെ നിൻ നാടെവിടെ

നീയും ഞാനും ഒന്നായ് തീരും നിലാവിൻ കൂടെവിടെ

ലെബനോണിൻ സന്ധ്യകളോ

നിൻ കവിളിൽ തഴുകുന്നു

നീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ

ലെബനോണിൻ സന്ധ്യകളോ

നിൻ കവിളിൽ തഴുകുന്നു

നീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ

(ഏദൻപൂവേ..)

കോലാട്ടിൻ പറ്റങ്ങൾ അഴകിലൊഴുകി വരുമൊരു

ചേലായി തീരും നിൻ മുടിയിൽ വിരലിൽ മഴയുടെ പ്രളയം

അതിലെൻ ഹൃദയം പണയം (കോലാട്ടിൻ..)

മുത്താരം ചിപ്പി തുറന്നു

തുറന്നു തുറന്നു തുറന്നു

മുന്നാഴി പൊയ്ക തുളുമ്പി

തുളുമ്പി തുളുമ്പി തുളുമ്പി

മൈലാഞ്ചി കാറ്റു പറന്നു

പറന്നു പറന്നു പറന്നു

മാറത്തൊരു കുയിലു വിതുമ്പി

ആ..ആ.ആ

ലെബനോണിൻ സന്ധ്യകളോ

നിൻ കവിളിൽ തഴുകുന്നു

നീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ

(ഏദൻപൂവേ..)

ശാരോണിൻ ചന്തങ്ങൾ തരളമിഴിയിലിളവെയിൽ

ഓരോരോ ശീലായിട്ടെഴുതും പ്രണയ കവിതകൾ

മധുരം മനസ്സിൽ പകരും പുളകം (ശാരോണിൻ…)

കല്യാണക്കുടയിലൊതുങ്ങി

ഒതുങ്ങി ഒതുങ്ങി ഒതുങ്ങി

കതിരോലക്കിളി വന്നില്ലേ

ഇല്ലേ ഇല്ലേ ഇല്ലേ

കാതോർക്കാൻ കാനൽ വരികൾ

വരികൾ വരികൾ വരികൾ

രാ‍പാർക്കാൻ മുന്തിരി വനികൾ

ആ..ആ..ആ

ലെബനോണിൻ സന്ധ്യകളോ

നിൻ കവിളിൽ തഴുകുന്നു

നീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ

(ഏദൻപൂവേ..)

Watch Videoവീഡിയോ കാണുക

Video Thumbnail

More from Daivathintemakanദൈവത്തിന്റെ മകന്‍ സിനിമയിലെ മറ്റ് ഗാനങ്ങൾ